29 Jul 2014
മൈലാഞ്ചിയിടല്‍ മത്സരം - വെങ്ങര മാപ്പിള യു പി സ്കൂള്‍
ഈദുല്‍ഫിതര്‍ പ്രമാണിച്ച് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജൂലൈ 25, വെള്ളിയാഴ്ച വെങ്ങര മാപ്പിള യു പി സ്കൂളില്‍ മൈലാഞ്ചിയിടല്‍ മല്‍സരം നടന്നു. യു. പി വിഭാഗത്തില്‍ ഹസന & അസ്ലഹ (VII A) ഒന്നാം സ്ഥാനവും ഫാത്തിമ & ഹവ്വ രണ്ടാം സ്ഥാനവും നേടി. എല്‍.പി. വിഭാഗത്തില്‍ നടത്തിയ മല്‍സരത്തില്‍ ഹബീബ & ഷഹന ഒന്നാം സ്ഥാനവും ഷഹന & ആയിഷ രണ്ടാം സ്ഥാനവും നേടി. ശബാന & ഹമീദ(VI A), ശാസിയ മുഹ്സിന (VII A) എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി. വഹീദ ഹമീദ്, ടി പി ത്വാഹിറ എന്നിവര്‍ പ്രവത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിജയികള്‍ക്ക് ഹെഡ്‌മാസ്റ്റര്‍ സമ്മാനം വിതരണം ചെയ്തു.
22 Jul 2014
ഗ്രീറ്റിങ്ങ് കാര്‍ഡ് നിര്‍മ്മാണ മത്സരം - എം യു പി സ്കൂള്‍, മാട്ടൂല്‍
അറബി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മാട്ടൂല്‍ എം യു പി സ്കൂളില്‍ ഗ്രീറ്റിങ്ങ് കാര്‍ഡ് നിര്‍മാണ മത്സരം സംഘടിപ്പിച്ചു. അമ്പതോളം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു.
മത്സര വിജയികള്‍ :
ഒന്നാം സ്ഥാനം : അനസ് .സി. എം - V - A
രണ്ടാം സ്ഥാനം : ആയിഷാബി പി. സി - VII - A
മൂന്നാം സ്ഥാനം : ഹിബ .എ. - VII - A
അഫ്റ മഹമൂദ് - VI - A
അദ്ധ്യാപകരായ പി.വി. ഇബ്രാഹിം, ഷാഫി, മുഹമ്മദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ചാന്ദ്രദിനാഘോഷം- മാട്ടൂല്‍ എം യു പി സ്കൂള്‍
മാട്ടൂല്‍ എം യു പി സ്കൂള്‍ - സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചാന്ദ്രദിന യാത്ര, ചാന്ദ്രയാന്‍ - 1 എന്നിവയുടെ എല്‍ സി ഡി പ്രദര്‍ശനവും സീഡ് അംഗങ്ങള്‍ തയ്യാറാക്കിയ ബഹിരാകാശ പതിപ്പിന്റെ പ്രദര്‍ശനവും നടന്നു. തുടര്‍ന്ന് എല്‍ പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ക്വിസ്സ് മത്സരത്തിന് സീഡ് കണ്‍വീനര്‍ നഹിദ ജബിന്‍ നേതൃത്വം നല്‍കി. സീഡ് അദ്ധ്യാപകന്‍ പി. വി. പ്രസാദ്, പി വി ജാന്‍സി, വി വി മോഹനന്‍, മുസ്തഫ യു കെ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
17 Jul 2014
16 Jul 2014
12 Jul 2014
ബഷീര്‍ ചരമ ദിനാചരണം
വെങ്ങര മാപ്പിള യു പി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ചരമദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി അദ്ദേഹത്തെ കുറിച്ചും പുസ്തകങ്ങളെ കുറിച്ചുമുള്ള വീഡിയോ പ്രദര്‍ശനം നടത്തി. ഇതിനെ ആസ്പദമാക്കി 'ബഷീര്‍ ക്വിസും' സംഘടിപ്പിച്ചു.
ബഷീര്‍ ക്വിസ് - വിജയികള്‍
ഒന്നാം സ്ഥാനം : അസ്ലഹ ഫര്‍ഹത്ത് (VII A)
രണ്ടാം സ്ഥാനം : ഫാത്തിമതുല്‍ ഹസന (VII A)
റസ്ല റഫീക്ക് (V A)
9 Jul 2014
വൈദ്യപരിശോധനാ ക്യാമ്പ് ( ഐ ഇ ഡി സി കുട്ടികള്‍ക്ക് )
ഐ ഇ ഡി സി കുട്ടികള്‍ക്കുള്ള ഉപജില്ലാതല വൈദ്യപരിശോധനാ ക്യാമ്പ് താഴെ പറയുന്ന തീയതികളില്‍ നടക്കുന്നതാണ്. ബന്ധപ്പെട്ടവര്‍ കുട്ടികളെ നിര്‍ബന്ധമായും ക്യാമ്പില്‍ പങ്കെടുപ്പിക്കണമെന്ന് ബി പി ഒ, എ ഇ ഒ എന്നിവര്‍ അറിയിക്കുന്നു.
വിഭാഗം തീയതി / സമയം സ്ഥലം
V.I 10-07-2014, 10 മണി ബി ആര്‍ സി, മാടായി
O.P.H 19-07-2014, 2 മണി ജി എം യു പി, പഴയങ്ങാടി
MR 19-07-2014, 10 മണി ബി ആര്‍ സി, മാടായി
അഭിനന്ദനങ്ങള്‍ !!!
2014 ജൂലൈ 8 ന് ബി ആര്‍ സിയില്‍ സംഘടിപ്പിച്ച ഉപജില്ലാ സാഹിത്യക്വിസ്സില്‍ ഒന്നാം സ്ഥാനം നേടിയ നന്ദന ടി. വി ( ഗവ: സെന്‍ട്രല്‍ യു പി സ്കൂള്‍, കുഞ്ഞിമംഗലം )
2 Jul 2014
ഹെലന്‍ കെല്ലര്‍ ദിനം
മാടായി ബി ആര്‍ സിയുടെ ആഭിമുഖ്യത്തില്‍ ഹെലന്‍ കെല്ലര്‍ ദിനം ആചരിച്ചു. ബി പി ഒ ശ്രീമതി ജയശ്രീ ടീച്ചറുടെ അധ്യക്ഷതയില്‍ ഡയറ്റ് ഫാക്കല്‍റ്റി അംഗം തമ്പാന്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. ട്രെയിനര്‍ പി കെ രാജേന്ദ്രന്‍, പ്രസന്ന ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. നാസര്‍ മാസ്റ്റര്‍ സ്വാഗതവും ശ്രീമതി റീജ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
Subscribe to:
Posts (Atom)