വെങ്ങര മാപ്പിള യു പി സ്കൂളിന്റെ നവീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉല്‍ഘാടനവും എം എല്‍ എ യുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ച കമ്പ്യൂട്ടറിന്റെ ഉല്‍ഘാടനവും ശ്രീ. ടി വി രാജേഷ് എം എല്‍ എ നിര്‍വഹിച്ചു.19-08-2014, ചൊവ്വാഴ്ച നടന്ന ചടങ്ങില്‍, പി ടി എ പ്രസിഡന്റ് എം കെ ബീരാന്റെ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ ഹാരിസ് സ്വാഗതം പറഞ്ഞു. എന്‍ കെ അബ്ദുള്ള ഹാജി, പി ഷാഫി, ബി അബ്ദുള്‍ ജലീല്‍, എം വി മുഹമ്മദ് നജീബ്, കെ റംലത്ത്, എസ് എ അബ്ദുള്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.
17 Aug 2014
പഠനയാത്ര - വെങ്ങര മാപ്പിള യു പി സ്കൂള്‍
വെങ്ങര മാപ്പിള യു പി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഞ്ചാം തരത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ജൈവ വൈവിദ്ധ്യ കലവറയായ മാടായിപ്പാറയിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു ( 13-08-2014, ബുധനാഴ്ച ).
സ്വാതന്ത്ര്യ ദിനാഘോഷം - ചെങ്ങല്‍ എല്‍ പി സ്കൂള്‍
ചെങ്ങല്‍ എല്‍ പി സ്കൂള്‍ ( പഴയങ്ങാടി, അടുത്തില ) സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂള്‍ മുറ്റത്ത് വിവിധയിനം പൂക്കള്‍കൊണ്ട് ഇന്ത്യയുടെ ഭൂപടം തീര്‍ത്തത് വ്യത്യസ്ത അനുഭവമായി. രക്ഷിതാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും പൂര്‍ണ സഹകരണത്തോടുകൂടിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. തുടര്‍ന്ന് സ്കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ കെ. ലളിത അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് കെ വി വിമല, സി ശ്യാമള, കെ കെ സുധീരന്‍ എന്നിവര്‍ സംസാരിച്ചു. പായസദാനത്തോടുകൂടി പരിപാരികള്‍ക്ക് പരിസമാപ്തിയായി.
ബോധവല്‍ക്കരണ ക്ലാസ്സ് -കടന്നപ്പള്ളി ഈസ്ററ് എല്‍ പി സ്കൂള്‍
കടന്നപ്പള്ളി ഈസ്ററ് എല്‍ പി സ്കൂളില്‍, ഫോറസ്ററ് റാപിഡ് റെസ്പോണ്‍സ് ടീമിലെ പവിത്രന്‍ ഏഴിലോട് പാമ്പുകളേക്കുറിച്ച് ക്ളാസെടുക്കുന്നു.
11 Aug 2014
യുദ്ധവിരുദ്ധ റാലി - വെങ്ങര മാപ്പിള യു.പി സ്കൂള്‍
ലോകത്തെ നടുക്കിയ ഹിരോഷിമ-നാഗസാക്കി ദുരന്ത സ്മരണയില്‍ വെങ്ങര മാപ്പിള
യു.പി സ്കൂള്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. പൊതുജനങ്ങളും റാലിയില്‍
പങ്കാളികളായി. യുദ്ധ വിരുദ്ധ പ്രതിജ്ഞയും, ഇസ്രേല്‍ ആക്രമണത്തിന്
ഇരയായിക്കൊണ്ടിരിക്കുന്ന ഗാസയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യ പ്രഖ്യാപനവും നടത്തി.
2 Aug 2014
കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ അനുസ്മരണം - വെങ്ങര മാപ്പിള യു പി സ്കൂള്‍
കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ജന്മദിനത്തോടനുബന്ധിച്ച് വെങ്ങര മാപ്പിള യു പി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കാര്‍ട്ടൂണ്‍ പ്രദര്‍ശനം, “കാര്‍ട്ടൂണ്‍ വരയ്ക്കാം“ പരിശീലനക്ലാസ്സ് എന്നിവ അനുസ്മരണ പരിപാടിയോടനുബന്ധിച്ച് നടത്തി . ഇ.വി.നിഷ , കെ വി സുമേഷ് എന്നിവര്‍ പരിപാടിക്ക്
നേതൃത്വം നല്‍കി
സബ് ജില്ലാ ശാസ്ത്ര സെമിനാര്‍ - വിജയികള്‍.
മാടായി സബ് ജില്ലാ സയന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബി ആര്‍ സിയില്‍ വച്ച് ജൂലൈ 31ന് നടന്ന ശാസ്ത്ര സെമിനാര്‍ വിജയികള്‍ :
ഒന്നാം സ്ഥാനം : നഫീസത്തുല്‍ ബാസില ( CHMKS HSS, മാട്ടൂല്‍ )
രണ്ടാം സ്ഥാനം : ഫാത്തിമ എം. വി ( PJHS, മാടായി )
ടി എസ് രവീന്ദ്രന്‍, ഡോ. അനില്‍ കുമാര്‍ പി എം, വിനോദ് കുമാര്‍ ടി എന്നിവര്‍ സെമിനാറിര്‍ വിലയിരുത്തി സംസാരിച്ചു. പി വി പ്രസാദ്, ബിജു മോഹന്‍ ടി വി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Subscribe to:
Posts (Atom)