പഴയൊരു ജൂണിൽ പെരുമഴയിൽ
മുളപൊട്ടി വിരിഞ്ഞ് ഓരില ഈരിലയായി
ചെറുശാഖകൾ വിടർത്തി
പൂവിട്ട് മെല്ലെ പൂത്തുലഞ്ഞ്
കായും കനിയുമായി
തണലും തളിർപ്പും നൽകി
കിളിക്കൂടും ഊഞ്ഞാലും ഒരുക്കി,
വിളഞ്ഞ വിത്തുകൾ നാടാകെ
പാറ്റിവിതറി പുതുമുളകൾ പ്രാർഥിച്ച് ....
വേനൽ കടുക്കുന്നതോടെ
പഴയ അദ്ധ്യാപകർ എല്ലാം വിരമിക്കുന്നു.
വർഷാവസാനം റിട്ടയർമെന്റുകളുടെ ആഘോഷങ്ങളാണ്`. യാത്രയയക്കപ്പെടുന്നവരുടെ പെരുമകൾ, അവർ പിരിഞ്ഞുപോകുമ്പോൾ ഉണ്ടാക്കപ്പെടുന്ന നികത്താനാവാത്ത വിടവുകൾ, അവർ
ചെയ്ത നന്മകൾ ഒക്കെ പലരും പലപാട് ആവർത്തിക്കുന്ന - അനുസ്മരിക്കുന്ന ആഘോഷങ്ങൾ
നല്ലതു തന്നെ.
No comments:
Post a Comment