ചെറുതാഴം എല്‍ പി സ്കൂള്‍ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് വനിതാ സംഗമം
നടന്നു.
08-03-2015ന് വാര്‍ഡ് മെമ്പര്‍ ശ്രീമതി വസന്തയുടെ അദ്ധ്യക്ഷതയില്‍ ജില്ലാപഞ്ചായത്ത് മെമ്പര്‍ പി. പി ദിവ്യ ഉല്‍ഘാടനം ചെയ്തു. കല്ല്യാശേരി ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡന്റ് വി വി പ്രീത, ചെറുതാഴം പഞ്ചായത്ത് മെമ്പര്‍ പി വി നിഷ, ശ്യാമ, ഉഷ എന്നിവര്‍ സംസാരിച്ചു.
മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി വി ജാനകി, മുന്‍ പാചക തൊഴിലാളി കെ പി പാര്‍വതി അമ്മയെ പൊന്നാടയണിയിച്ചു.
തുടര്‍ന്ന്, സതീശന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ “അമ്മയറിയാന്‍” എന്ന വിഷയത്തെ ആസ്പദമാക്കി ബോധവല്‍കരണ ക്ലാസ്സും സംഘടിപ്പിച്ചു. കെ രാധാമണി സ്വാഗതവും എം. ഭാരതി നന്ദിയും പറഞ്ഞു.
No comments:
Post a Comment