പ്രതിഭോദ്യാനത്തിലേക്കു നരിക്കോട് ഗവ.ന്യൂ യു പി സ്കൂൾ
അക്കാദമിക് മികവിന് അർത്ഥപൂർണ്ണമായ ചുവടുതീർത്ത് നരിക്കോട് ഗവ.ന്യൂ യു പി സ്കൂൾ . പൊതുവിദ്യാഭ്യാസ സംരക്ഷണ യജ് ഞത്തിൻറെ അന്തസത്ത ഉൾക്കൊണ്ട് പ്രതിഭോദ്യാനമെന്ന ലക്ഷ്യസാക്ഷാത്കാരണത്തിനായി വിവിധ പദ്ധതികൾ വിദ്യാലയത്തിൽ നടക്കുന്നുണ്ട് .അവധി ദിനങ്ങൾ പ്രയോജനപ്പെടുത്തി ചെണ്ട ,അബാക്കസ് ,കരാട്ടെ ,കൃഷി ,മാലിന്യ വിമുക്ത പ്രവത്തനം ,ഡാൻസ് ,കായികം എന്നീ ഇനങ്ങളിലാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത് . വിദ്യാലയത്തിലെ 202 കുട്ടികളെയും അവരുടെ അഭിരുചിക്കനുസരിച്ചു വിവിധ മേഖലകളിൽ പ്രാവീണ്യമുള്ളവരാക്കുക എന്നതാണ് ലക്‌ഷ്യം .
രക്ഷിതാക്കളുടെ പങ്കാളിത്തം പൂർണ്ണമായും പ്രവർത്തനത്തിൽ ഉറപ്പുവരുത്തുന്നു . പ്രാദേശിക സാധ്യകളെ ഉള്പെടുത്തിയാണ് പ്രവർത്തന നിർവഹണം .വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച പ്രദേശത്തെ വിദഗ്‌ധരാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത് . പെണ്കുട്ടികൾക്ക് ആത്മവിശ്വാസം പകരുന്നതിനായി നടത്തുന്ന കരാട്ടെ പരിശീലനത്തിലൂടെ വിവിധ തലങ്ങളിൽ കുട്ടികൾ മികവ് നേടി .
കൈപ്പാടും നെല്ലും രമണിയത തീർക്കുന്ന ഏഴോത്തെ ജൈവകൃഷിയെ അറിയാനും പ്രയോഗിക്കാനുമുള്ള അവസരമാണ് " പാഠത്തോടൊപ്പം പാടത്തേക്ക് " - പിന്നോക്കം നിൽക്കുന്ന കുട്ടികളെ മികവിലേക്കു നയിക്കുന്നതാണ് , അബാക്കസ് ' പരിശീലനം . കായിക പരിശീലനത്തിന്റെ ഭാഗമായി ഖൊഖെ , ഫുട്ബോൾ ടീമുകൾ വിദ്യാലയത്തിൽ നിലവിൽ വന്നു. മികച്ച ജൈവവൈവിധോദ്യാനം, അധ്യാപകർ ലാപ്ടോപ്മായി ക്ലാസിലെത്തി നിർവഹിക്കുന്ന അധ്യയനം തുടങ്ങി മാതൃകാപരമായ ചുവടുവെയ്പുകൾ ഇതിനകം വിദ്യാലയം സാധ്യമാക്കി
No comments:
Post a Comment