മാടായി ബി ആർ സി നടത്തുന്ന ദ്വിദിന സഹവാസ ക്യാമ്പ് കല്യാശ്ശേരി മണ്ഡലം എം എൽ എ ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ ബുദ്ധിവികാസത്തിനും മാനസിക ഉല്ലാസത്തിനും പ്രാധാന്യം നൽകുന്ന തോടൊപ്പം തൊഴിൽ പരിശീലന സൗകര്യവും ഉറപ്പാക്കും.എം എൽ എ അറിയിച്ചു. മാടായി എൽ പി സ്കൂളിൽ നടക്കുന്ന ക്യാമ്പിൽ പഞ്ചായത്ത് പ്രസിഡന്റ് എ സുഹറാബി അധ്യക്ഷയായി.ഭിന്നശേഷി പ്രതിഭ റഫ്‌സാന ഖാദർ ദീപം തെളിയിച്ചു.ഗ്രാമപഞ്ചായത്തംഗം ശ്രീ കെ ശ്രീനിവാസൻ റഫ്‌സാന ഖാദറെ പൊന്നാടയണിയിച്ചു ആദരിച്ചു .ജില്ലാ പ്രൊജക്ട് കോഡിനേറ്റർ ടി പി വേണുഗോപാലൻ, എ ഇ ഒ ടി വി ചന്ദ്രൻ, ജില്ലാ പ്രോ ഗ്രാം ഓഫീസർ ടി വി വിശ്വനാഥൻ, കെ ശ്രീനിവാസൻ, കെ വിനോദ്കുമാർ, ടി പ്രീതാകുമാരി, ടി വി ജയശ്രീ, കെ വിനിഷ് എന്നിവർ സംസാരിച്ചു. രാജേഷ് കടന്നപ്പള്ളി സ്വാഗതവും എൻ ജെ ജയന്തി നന്ദിയും പറഞ്ഞു. പാവക്കുത്ത്, വർണ്ണ പമ്പരം, വരയും കുറിയും, കരവിരുത് എന്നിങ്ങനെ നാലു മേഖലകളായാണ് പ്രവർത്തനം. ശനിയാഴ്ച വൈകിട്ട് സമാപിച്ചു .
31 Dec 2019
13 Dec 2019
3 Dec 2019
ലോക ഭിന്നശേഷി ദിനാചരണം
'ഒന്നാകാം ഉയരാം' സന്ദേശമുയർത്തി ലോകഭിന്നശേഷി ദിനമാചരിച്ചു .സമഗ്ര ശിക്ഷ കേരള മാടായി ബി ആർ സിയുടെ നേതൃത്വത്തിൽ വിശിഷ്ടാതിഥികൾക്കു കറിവേപ്പില തൈ നൽകി സ്വീകരിച്ചാണ് ദിനാചരണത്തിനു തുടക്കം കുറിച്ചത്.മാടായി റൂറൽ ബാങ്ക് പി സി സി ഹാളിൽ ജില്ലാ പഞ്ചായത്തംഗം ആർ അജിത ഉദ്ഘാടനം ചെയ്തു.എച്ച്എം ഫോറം കൺവീനർ സി പി പ്രകാശൻ അധ്യക്ഷനായി.ജില്ലാ പ്രോഗ്രാം ഓഫീസർ ടി പി അശോകൻ മുഖ്യാതിഥിയായി.എസ് എ ജീവാനന്ദ്,എം ടി പ്രജീഷ് എന്നിവർ ആശംസ അറിയിച്ചു.ബി പി ഓ രാജേഷ് കടന്നപ്പള്ളി സ്വാഗതവും എൻ ജെ ജയന്തി നന്ദിയും പറഞ്ഞു.സ്വരരാഗ് സജീവൻ ദീപശിഖ തെളിയിച്ചു .വൈകീട്ട് സമാപനം ഏഴോം പഞ്ചായത്ത് പ്രസിഡൻറ് സി ഓ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.കെ ശ്രീനിവാസൻ അധ്യക്ഷനായി.മാടായി ബാങ്ക് പ്രസിഡൻറ് പി പി ദാമോദരൻ മുഖ്യാതിഥിയായി.ചെറുതാഴം ബാങ്ക് പ്രസിഡൻറ് സമ്മാനം നൽകി.എ വി സതീശൻ സ്വാഗതവും ടി സജീഷ്നന്ദിയും പറഞ്ഞു.കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.
1 Dec 2019
Subscribe to:
Posts (Atom)