മാതൃഭൂമി ദിനപ്പത്രം
ദേശാഭിമാനി ദിനപ്പത്രം
മനോരമ ദിനപ്പത്രം
വൈക്കം മുഹമ്മദ് ബഷീര്‍
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.ജീവിതരേഖ
- 1908 ജനനം
- 1942 അറസ്റ്റും ജയിൽവാസവും; ആദ്യകൃതി 'പ്രേമലേഖനം'
- 1944 'ബാല്യകാലസഖി'
- 1947 'ശബ്ദങ്ങൾ'
- 1951 'ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്'
- 1953 'ആനവാരിയും പൊൻകുരിശും'
- 1954 'ജീവിതനിഴല്പാടുകൾ', 'വിശപ്പ്'
- 1958 വിവാഹം
- 1959 'പാത്തുമ്മയുടെ ആട്'
- 1965 'മതിലുകൾ'
- 1970 കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്
- 1975 'ചിരിക്കുന്ന മരപ്പാവ'
- 1981 കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്
- 1982 പത്മശ്രീ
- 1987 ഡി.ലിറ്റ് ബിരുദം
- 1994 മരണം
രസകരവും സാഹസികവുമാണ് ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത്(5-ആം ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ് ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. കാൽനടയായി എറണാകുളത്തു ചെന്നു കളളവണ്ടി കയറി കോഴിക്കോട്ടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക് എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930-ൽ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. പിന്നീട് ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ് ആദ്യകാല കൃതികൾ. 'പ്രഭ' എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്നു കുറേ വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം.ഏകദേശം 9 വർഷത്തോളം നീണ്ട ഈ യാത്രയിൽ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും - തീവ്ര ദാരിദ്ര്യവും,മനുഷ്യ ദുരയും നേരിട്ടു കണ്ടു. ബഷീറിന്റെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാർ മലയാള സാഹിത്യത്തിൽ വിരളമാണെന്നു പറയാം. ലോകം ചുറ്റലിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.
പദ്മനാഭ പൈ പത്രാധിപരായിരുന്ന "ജയകേസരി"യിൽ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീർ പത്രാധിപരുടെയടുത്തെത്തിയത്. എന്നാൽ ജോലി തരാൻ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാൽ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീർ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും , കോങ്കണ്ണും, കൂനുമുള്ള യാചകൻ നായകനുമായി എഴുതിയ ആ കഥയാണ് തങ്കം.
ഏറെ വൈകിയാണ് ബഷീർ വിവാഹിതനായത്, 1958 ഡിസംബർ 18-ന് [3]. ഫാബി ബഷീറാണ് ഭാര്യ. അനീസ്, ഷാഹിന എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 1994 ജൂലൈ 5-ന് ബഷീർ അന്തരിച്ചു.[4]
സാഹിത്യശൈലി
സാമാന്യം മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയിൽപ്പുള്ളികളും, ഭിക്ഷക്കാരും, വേശ്യകളും, പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ, വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. സമൂഹത്തിൽ ഉന്നത നിലവാരം പുലർത്തുന്നവർ മാത്രം നായകൻമാരാവുക, മുസ്‌ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽ നിന്നും നോവലുകൾക്ക് മോചനം നൽകിയത് ബഷീറാണ്[അവലംബം ആവശ്യമാണ്]. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്‌ലിം സമുദായത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.കൃതികൾ
- പ്രേമലേഖനം (നോവൽ) (1943)
- ബാല്യകാലസഖി (നോവൽ) (1944)
- ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് (1951)
- ആനവാരിയും പൊൻകുരിശും (നോവൽ) (1953)
- പാത്തുമ്മയുടെ ആട് (നോവൽ) (1959)
- മതിലുകൾ (നോവൽ; 1989-ൽ അടൂർ ഗോപാലകൃഷ്ണൻ മതിലുകൾ എന്ന പേരിൽ സിനിമയാക്കി) (1965)
- ഭൂമിയുടെ അവകാശികൾ (ചെറുകഥകൾ) (1977)
- ശബ്ദങ്ങൾ (നോവൽ) (1947)
- അനുരാഗത്തിൻറെ ദിനങ്ങൾ (ഡയറി; “കാമുകൻറെ ഡയറി” എന്ന കൃതി പേരുമാറ്റിയത്) (1983)
- സ്ഥലത്തെ പ്രധാന ദിവ്യൻ (നോവൽ) (1953)
- വിശ്വവിഖ്യാതമായ മൂക്ക് (ചെറുകഥകൾ)(1954)
- ഭാർഗ്ഗവീനിലയം (1985) (സിനിമയുടെ തിരക്കഥ; “നീലവെളിച്ചം” (1964) എന്ന ചെറുകഥയിൽ നിന്നും)
- കഥാബീജം (നാടകത്തിന്റെ തിരക്കഥ) (1945)
- ജന്മദിനം (ചെറുകഥകൾ) (1945)
- ഓർമ്മക്കുറിപ്പ് (ചെറുകഥകൾ) (1946)
- അനർഘനിമിഷം (ചെറുകഥകൾ) (1946)
- വിഡ്ഢികളുടെ സ്വർഗ്ഗം (ചെറുകഥകൾ) (1948)
- മരണത്തിൻറെ നിഴൽ (നോവൽ) (1951)
- മുച്ചീട്ടുകളിക്കാരൻറെ മകൾ (നോവൽ) (1951)
- പാവപ്പെട്ടവരുടെ വേശ്യ (ചെറുകഥകൾ) (1952)
- ജീവിതനിഴൽപാടുകൾ (നോവൽ) (1954)
- വിശപ്പ് (ചെറുകഥകൾ) (1954)
- ഒരു ഭഗവദ്ഗീതയും കുറെ മുലകളും (ചെറുകഥകൾ) (1967)
- താരാ സ്പെഷ്യൽസ് (നോവൽ) (1968)
- മാന്ത്രികപ്പൂച്ച (നോവൽ) (1968)
- നേരും നുണയും (1969)
- ഓർമ്മയുടെ അറകൾ (ഓർമ്മക്കുറിപ്പുകൾ) (1973)
- ആനപ്പൂട (ചെറുകഥകൾ) (1975)
- ചിരിക്കുന്ന മരപ്പാവ (ചെറുകഥകൾ) (1975)
- എം.പി. പോൾ (ഓർമ്മക്കുറിപ്പുകൾ) (1991)
- ശിങ്കിടിമുങ്കൻ (ചെറുകഥകൾ) (1991)
- ചെവിയോർക്കുക! അന്തിമകാഹളം! (പ്രഭാഷണം; 1987 ജനുവരിയിൽ കാലിക്കറ്റ് സർവ്വകലാശാല ഡി.ലിറ്റ്. ബിരുദം നൽകിയപ്പോൾ നടത്തിയ പ്രഭാഷണം) (1992)
- യാ ഇലാഹി! (ചെറുകഥകൾ; മരണശേഷം പ്രസിദ്ധീകരിച്ചത്) (1997)
- നൂറുരൂപാ നോട്ട് (ചെറുകഥ)
- സർപ്പയജ്ഞം (ബാലസാഹിത്യം)
- ബഷീറിന്റെ തിരഞ്ഞെടുത്ത കത്തുകൾ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
കൃതികളുടെ പരിഭാഷകൾ
അതീവ ലളിതവും എന്നാൽ ശൈലികൾ നിറഞ്ഞതുമായ ആ രചനകൾ മലയാള വായനക്കാർക്ക് പാരായണസുഗമങ്ങളായിരുന്നെങ്കിലും അവ പരിഭാഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കി. എന്നിരുന്നാലും ബാല്യകാല സഖി, പാത്തുമ്മായുടെ ആട്, ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്നീ നോവലുകൾ ഇന്ത്യയിലെ പ്രധാനഭാഷകളിലെല്ലാം തർജമ ചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ കൃതികൾ സ്കോട്ട്‌ലണ്ടിലെ ഏഡിൻബറോ സർവ്വകലാശാല ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് .[5] ഡോ. റൊണാൾഡ് ആഷർ എന്ന വിദേശിയാണ് ഇവ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തത്. ഫ്രഞ്ച്, മലായ്, ചൈനീസ് , ജാപ്പനീസ് ഭാഷകളിലും പരിഭാഷകൾ വന്നിട്ടുണ്ട്. ഇതിനു പുറമേ മതിലുകൾ, ശബ്ദങ്ങൾ, പ്രേമലേഖനം എന്നീ നോവലുകളും പൂവൻപഴം ഉൾപ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഓറിയന്റ് ലോങ്മാൻ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു.ചലച്ചിത്രങ്ങൾ
ഭാർഗ്ഗവീനിലയം
ബഷീറിന്റെ നീലവെളിച്ചം എന്ന മൂലകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഭാർഗ്ഗവീനിലയം. ചന്ദ്രതാരയാണ് ഈ ചിത്രം നിർമ്മിച്ചത്.മതിലുകൾ
ബഷീറിന്റെ മതിലുകൾ എന്ന നോവൽ സിനിമയായിട്ടുണ്ട്. ആ ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീർ ആയി അഭിനയിച്ചത് പ്രശസ്ത നടൻ മമ്മൂട്ടി ആണ്. മതിലുകളിലെ അഭിനയത്തിന് മമ്മൂട്ടിക്കു മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി. അടൂർ ഗോപാലകൃഷ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്തത്.ബാല്യകാലസഖി
- സിനിമയായിത്തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് ബാല്യകാലസഖി. സംവിധാനം പി. ഭാസ്കരൻ. നിർമ്മാണം:കലാലയ ഫിലിംസ്. പ്രേം നസീറാണ് മജീദായി അഭിനയിച്ചത്.
- ഈ സിനിമ പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിച്ച് വീണ്ടും വരുന്നു.
ബഹുമതികൾ
- ഇന്ത്യാ ഗവൺമന്റിന്റെ പത്മശ്രീ (1982)
- കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് 1970
- കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്,1981
- കാലിക്കറ്റ് സർവ്വകലാശാലയുടെ 'ഡോക്ടർ ഓഫ് ലെറ്റേഴ്സ്' ബിരുദം (1987)
- സംസ്കാരദീപം അവാർഡ് (1987)
- പ്രേംനസീർ അവാർഡ് (1992)
- ലളിതാംബിക അന്തർജ്ജനം അവാർഡ് (1992)[1].
- മുട്ടത്തുവർക്കി അവാർഡ് (1993)[1].
- വള്ളത്തോൾ പുരസ്കാരം(1993)[1].
വിവാദങ്ങൾ
ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ജോസഫ് മുണ്ടശ്ശേരി ബഷീറിന്റെ ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് ഉപപാഠപുസ്തകമാക്കാൻ തീരുമാനിച്ചപ്പോൾ മതസംഘടനകളും പ്രതിപക്ഷവും തീവ്ര വിമർശനങ്ങളാണ് ഉയർത്തിയത്. പ്രധാനമായും, ഗ്രന്ഥത്തിൽ അശ്ലീലമുണ്ട് എന്നായിരുന്നു അവരുടെ വാദം.[6] ഇതിലേറെ വിമർശന ശരങ്ങളേറ്റ ഒരു രചനയാണു് ശബ്ദങ്ങൾ
വൈക്കം മുഹമ്മദ് ബഷീർ
|
||
---|---|---|
വൈക്കം മുഹമ്മദ് ബഷീർ (ജനനം: 19 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്).
|
||
ചെറുകഥ | ||
നോവൽ | ||
ഓർമ്മക്കുറിപ്പുകൾ | ||
ബാലസാഹിത്യം | ||
തിരക്കഥ |
നാടകത്തിന്റെ തിരക്കഥ: കഥാബീജം · സിനിമയുടെ തിരക്കഥ: ഭാർഗവീനിലയം
|
|
മറ്റുള്ളവ |
_____________________________________
ഹെലന് കെല്ലര്‍ :
കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് സ്വന്തം വൈകല്യങ്ങളെ തോൽപിച്ച ഇംഗ്ലീഷ് വനിതയാണ് ഹെലൻ ആദംസ് കെല്ലർ(ജൂൺ 27, 1880 - ജൂൺ 1, 1968).പത്തൊൻപതുമാസം മാത്രം പ്രായമുള്ളപ്പോൾ കാഴ്ചശക്തിയും കേൾവിശക്തിയും നഷ്ടപ്പെട്ട അവർ സ്വപ്രയത്നം കൊണ്ട് സാഹിത്യം,സാമൂഹ്യപ്രവർത്തനം,അധ്യാപനം എന്നീ രംഗങ്ങളിൽ കഴിവു തെളിയിച്ചു.
ജനനം | 1880 ജൂൺ 27 അലബാമ, അമേരിക്ക |
---|---|
മരണം | 1968 ജൂൺ 1 (പ്രായം 87) |
ദേശീയത | അമേരിക്കൻ |
കുട്ടിക്കാലം
ജനനം,കുടുംബം
1880 ജൂൺ 27-ന് അമേരിക്കയിലെ വടക്കൻ അലബാമയിലെ ഒരു ചെറുനഗരത്തിലാണ് ഹെലൻ കെല്ലറുടെ ജനനം.[1]സ്വിറ്റ്‌സർലന്റിൽ നിന്ന് അമേരിക്കയിലേയ്ക്ക് കുടിയേറിപ്പാർത്തവരായിരുന്നു ഹെലന്റെ മുൻഗാമികൾ.[2].അച്ഛൻ ആർതർ.എച്ച്.കെല്ലർ,ഒരു സൈനികോദ്യോഗസ്ഥനായിരുന്നു. അമ്മ kate ആഡംസ് വീട്ടമ്മയും.കുടുംബത്തിലെ ആദ്യത്തെ കുഞ്ഞെന്ന പരിഗണന കൊച്ചു ഹെലന് എപ്പോഴും ലഭിച്ചിരുന്നു. മുത്തശ്ശി ഹെലൻ എവററ്റിന്റെ സ്മരണാർത്ഥമാണ് ഹെലന് ആ പേരു ലഭിച്ചത്. സാമ്പത്തിക ഭദ്രതയുള്ളതായിരുന്നു ഹെലന്റെ കുടുംബം.വലിയ വീടും ഉദ്യാനവും അവർക്കുണ്ടായിരുന്നു."ഐവി ഗ്രീൻ" എന്നറിയപ്പെട്ടിരുന്ന ഉദ്യാനത്തിലായിരുന്നു ഹെലന്റെ ബാല്യം.[3]രോഗം
പത്തൊൻപതു മാസം വരെ ഹെലൻ നല്ല ആരോഗ്യമുള്ള പെൺകുട്ടിയായിരുന്നു. 1882 ഫെബ്രുവരി[4]യിലാണ് അന്ധതയ്ക്കും ബധിരതയ്ക്കും കാരണമായ മസ്തിഷ്കജ്വരം കൊച്ചു ഹെലനെ ബാധിച്ചത്.കുഞ്ഞു മരിച്ചു പോകുമെന്നു ഡോക്ടർ വിധിയെഴുതിയെങ്കിലും,ഹെലന് വെളിച്ചവും ശബ്ദവുമില്ലാത്ത ഒരു രണ്ടാം ജന്മം ലഭിച്ചു.ഒന്നും കേൾക്കാത്തതിനാൽ കുഞ്ഞ് ഒന്നും പറയാനും പഠിച്ചില്ല.'വ',;വ' എന്ന ശബ്ദം മാത്രമേ അവൾക്ക് ഉണ്ടാക്കാൻ സാധിച്ചിരുന്നുള്ളൂ.വിദ്യാഭ്യാസം
കുട്ടിക്കാലത്ത് താൻ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തയാണെന്ന് ഹെലൻ അറിഞ്ഞിരുന്നില്ല.പുറത്തു പോകാൻ അവൾക്കിഷ്ടമായിരുന്നു.മറ്റുള്ളവരുടെ സാന്നിദ്ധ്യം അവൾ ആസ്വദിച്ചിരുന്നു.അപൂർവ്വം ചില സന്ദർഭങ്ങളിൽ,മറ്റുള്ളവർക്ക് തനിക്കില്ലാത്ത എന്തോശക്തി,വായ തുറന്ന് സംസാരിക്കാനുള്ള കഴിവുണ്ടെന്നു തിരിച്ചറിയുമ്പോൾ അവൾ അസ്വസ്തയായി ചില ശബ്ദങ്ങളുണ്ടാക്കൻ ശ്രമിയ്ക്കുകയും,കരഞ്ഞു കൊണ്ട് വീടിനുള്ളിലാകെ ഓടി നടക്കുകയും ചെയ്തിരുന്നു.[5]അമ്മയുമായും,സമപ്രായക്കാരിയായ മാർത്താവാഷിംഗ്ടൺ എന്ന കുട്ടിയോടും ആശയവിനിമയം നടത്താൻ അവൾക്കു കഴിഞ്ഞിരുന്നു.വളരുന്തോറും ആശയവിനിമയം നടത്താനുള്ള അവളുടെ ആഗ്രഹം വർദ്ധിച്ചു.പലപ്പോഴും അവൾ അമ്മയുടെ കൈവെള്ളയിൽ മുഖമമർത്തി മനസ്സിലെ കൊടുങ്കാറ്റടങ്ങുന്നതുവരെ കരയുമായിരുന്നു.അക്കാലത്ത് ചാൾസ് ഡിക്കൻസ് എഴുതിയ അമേരിക്കൻ നോട്സ് എന്ന പുസ്തകത്തിലെ ബധിരയായ പെൺകുട്ടിയുടെ പോരാട്ടങ്ങളുടെ കഥ അമ്മ,കറ്റ് ആഡംസിന് ചെറു പ്രതീക്ഷ നൽകി.പടുവികൃതിയായിരുന്ന മകളുടെ സ്വഭാവം നന്നാക്കാൻ അവൾക്ക് വിദ്യാഭ്യാസം നൽകാൻ അവർ തീരുമാനിച്ചു.[6]
ഹെലന് ആറു വയസ്സായപ്പോൾ ബാൾട്ട്‌മൂറിലെ ഡോക്ടർ ഷിസോമിന്റെ നിർദ്ദേശപ്രകാരം[7] ഹെലന്റെ മാതാപിതാക്കൾ പ്രശസ്ത ശാസ്ത്രജ്ഞൻ അലക്സാണ്ടർ ഗ്രഹാംബെല്ലിനെ കണ്ടു.ഡോ:ബെൽ,അവരെ ബോസ്റ്റണിലെ പാർക്കിൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ മൈക്കേൽ അനാഗ്നോസിന്റെ അടുത്തേക്കയച്ചു[8].ഹെലനെ പഠിപ്പിക്കാൻ ഒരു അദ്ധ്യാപികയെ ഏർപ്പാടാക്കാമെന്ന് അദ്ദേഹം വാക്കു നൽകി.
തന്റെ പിൽക്കാലജീവിതം മാറ്റിമറിച്ച ആ ദിവസത്തെക്കുറിച്ച് ഹെലൻ അനുസ്മരിക്കുന്നു.
“ | Thus I came up out of Egypt and stood before Sinai, and a power divine touched my spirit and gave it sight, so that I beheld many wonders. And from the sacred mountain I heard a voice which said, "Knowledge is love and light and vision."[9] | ” |
ആനി സള്ളിവനുമൊത്ത്:
1887 മാർച്ച് 3[10]-ാം തീയതിയാണ് ആനി സള്ളിവൻ അദ്ധ്യാപികയായി ഹെലന്റെ വീട്ടിലെത്തിയത്.ഐറിഷ് വംശജയായിരുന്ന ആനിയ്ക്ക് ഹെലനെക്കാൾ 14 വയസ്സ് കൂടുതലുണ്ടായിരുന്നു.ദേഷ്യക്കാരിയും കുസൃതിയുമായിരുന്ന ഹെലനെ പഠിപ്പിയ്ക്കാൻ അവർക്കു valare പാടുപെടേണ്ടി വന്നു.
ഒരു ദിവസം രാവിലെ,ഒരു പാവയുമായി ഹെലന്റെ അടുത്തെത്തിയ ആനി,പാവ നൽകിയ ശേഷം അവളുടെ കൈയിൽ "d-o-l-l" എന്നെഴുതി.വിരലുകൾ കൊണ്ടുള്ള ആ 'കളി'യിൽ താത്പര്യം തോന്നിയ ഹെലൻ, അത് ആവർത്തിയ്ക്കാൻ ശ്രമിച്ചു.അങ്ങനെ തന്റെ ജീവിതത്തിലാദ്യമായി ഹെലൻ ഒരു വാക്കു പഠിച്ചു.49 വർഷം നീണ്ടു നിന്ന ഗുരുശിഷ്യബന്ധത്തിന്റെ തുടക്കമായിരുന്നു അത്.പതുക്കെപ്പതുക്കെ,'പിൻ','ഹാറ്റ്' ,'വാട്ടർ','മഗ്ഗ്', തുടങ്ങിയ പല വാക്കുകളും അവൾ ഹൃദിസ്ഥമാക്കി.പ്രകൃതിയും,മഴയും,ഇലകളുടെ ശബ്ദവുമെല്ലാം അവളെ സന്തോഷവതിയാക്കി.മാല കോർക്കാനും,മരത്തിൽ കയറാനും,പട്ടം പറത്താനും അവൾ പഠിച്ചു.
ഒരു വർഷം നീണ്ടപരിശീലനത്തിനുശേഷം നിത്യജീവിതവുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ വസ്തുക്കളെയും കുറിച്ച് ഹെലൻ മനസ്സിലാക്കി."The doll is in the bed" തുടങ്ങിയ ചെറുവാക്യങ്ങളും അക്കാലത്ത് പഠിച്ചു.ബ്രെയിലി ലിപി വശത്താക്കിയതോടെ ഗണിതവും, ഇംഗ്ലീഷും,ഫ്രഞ്ചും,സസ്യശാസ്ത്രവും, ജന്തുശാസ്ത്രവുമെല്ലാം ഹെലൻ അനായാസം സ്വായത്തമാക്കി.ഹെലനും ആനിയും തമ്മിലുള്ള ആത്മബന്ധവും അക്കാലത്ത് ദൃഢമായി.
ഔപചാരിക വിദ്യാഭ്യാസം
1888-ൽ ഹെലൻ ബോസ്റ്റണിലെ പെർക്കിൻസ് ഇൻസ്റ്റിറ്റിയൂട്ടിൽ ചേർന്നു.ഡയറക്ടറായിരുന്ന മൈക്കൽ അനാഗ്നോസുമായുള്ള സുദീർഘമായ സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്.ഹെലനിലൂടെ ഇൻസ്റ്റിറ്റിയൂട്ടിന്റെ പെരുമ വർദ്ധിയ്ക്കുമെന്ന് പലരും വിശ്വസിച്ചു.എങ്കിലും ഹെലന്റെ ബാല്യകാലകൗതുകങ്ങൾ പ്രശസ്തി മൂലം നഷ്ടപ്പെടുമെന്ന് ആനി ഭയന്നു.1894ൽ അവരിരുവരും ന്യൂയോർക്കിലെ ബധിരർക്കായുള്ള റൈറ്റ് ഹാമറൺ വിദ്യാലയത്തിലേയ്ക്കു പോയി.അപ്പോഴും വ്യക്തമായി സംസാരിയ്ക്കാൻ ഹെലനു കഴിഞ്ഞിരുന്നില്ല.എങ്കിലും ഇംഗ്ലീഷിൽ അവർ അഗാധ പാണ്ഡിത്യം നേടി.14ആം വയസ്സിൽ കേംബ്രിഡ്ജിലെ പെൺകുട്ടികൾക്കുള്ള സ്കൂളിൽ ചേർന്നു.ആനിയുടെ സഹായത്തോടെ കൈയിലെഴുതിയും,പുസ്തകങ്ങൾ ബ്രെയിലി ലിപിയിലാക്കിയും ചരിത്രം,ഫ്രഞ്ച്,ജർമൻ,ലാറ്റിൻ,ഇംഗ്ലീഷ്,ഗണിതം എന്നിവയിൽ പ്രാവീണ്യം നേടി.1900-ൽ റാഡ്ക്ലിഫ് കോളേജിലേയ്ക്കുള്ള പ്രവേശനപരീക്ഷയിൽ ഉന്നതവിജയം നേടി.24-ആം വയസ്സിൽ ബിരുദവും ലഭിച്ചു.ആനി പ്രശസ്തിയ്ക്കുവേണ്ടി ഹെലനെക്കൊണ്ട് കൂടുതൽ കാര്യങ്ങൾ ചെയ്യിക്കുന്നുവെന്നും,ഹെലനെ അത്ഭുതസ്ത്രീയായി ചിത്രീകരിയ്ക്കുന്നുവെന്നുമുള്ള ആരോപണങ്ങൾ അക്കാലത്ത് രൂക്ഷമായി.അത്തരം ആരോപണങ്ങൾക്കുള്ള മറുപടികൂടിയായിരുന്നു ഹെലന്റെ വിജയം.
ഹെലൻ കെല്ലറുടെ വ്യക്തിത്വം
“ | പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗല്ഭരായ രണ്ടു വ്യക്തികൾ നെപ്പോളിയനും ഹെലൻ കെല്ലറുമാണ് | ” |
ഓർമ്മശക്തിയും മനസാന്നിധ്യവും,നർമ്മബോധവുമായിരുന്നു മറ്റു പ്രധാന സവിശേഷതകൾ.ജീവിതകാലം മുഴുവൻ ഒരു സാധാരണ സ്ത്രീയാകാനാണ് ഹെലൻ ആഗ്രഹിച്ചത്.വൈകല്യമില്ലാത്തവർ കടന്നു ചെല്ലാൻ മടിച്ച രംഗങ്ങളിൽ പോലും,ആനിയുടെ കൈപിടിച്ച് അവർ ധൈര്യപൂർവ്വം കടന്നു ചെന്നു.മറ്റുള്ളവരുമായി അനുഭവങ്ങൾ പങ്കിടുന്നതിലും ഹെലന് താത്പര്യമുണ്ടായിരുന്നു.
കാഴ്ചയും കേൾവിയും ഇല്ലാത്ത എല്ലാവരെയും പോലെ ഹെലനും ഗന്ധമാസ്വദിയ്ക്കുന്നതിൽ തത്പരയായിരുന്നു.ചെസ്സും,ചീട്ടുകളിയും അവരുടെ പ്രിയവിനോദങ്ങളായിരുന്നു.യാത്രയും വായനയും ഇഷ്ടപ്പെട്ടിരുന്നു.
ആശയവിനിമയം
ആനി സള്ളിവൻ പരീക്ഷിച്ചു വിജയിച്ച, കൈയിൽ എഴുതിയുള്ള ആശയവിനിമയമായിരുന്നു ഹെലൻ ജീവിതത്തിലുടനീളം പിന്തുടർന്നത്.കേൾവിശക്തിയും കാഴ്ചശക്തിയുമില്ലാത്തവരെ ചുണ്ടിൽ വിരലുകൾ ചേർത്തുവച്ച് ഉച്ചാരണം പഠിപ്പിക്കുന്ന രീതിയും ആനി പരീക്ഷിയ്ക്കയുണ്ടായി.എന്നാൽ,വാക്കുകൾക്കും,സന്ദർഭങ്ങൾക്കുമനുസരിച്ച് ശബ്ദവ്യതിയാനം വരുത്താൻ അവർക്കു കഴിഞ്ഞിരുന്നില്ല.എങ്കിലും,"താഴ്‌വരയിലെ ലില്ലിപുഷ്പം" എന്നു പ്രസിദ്ധയായ ഹെലന്റെ വാക്കുകൾ കേൾക്കാൻ എന്നും വലിയ ജനാവലിയുണ്ടായിരുന്നു.എഴുത്തായിരുന്നു മറ്റൊരു ശക്തമായ മാധ്യമം.അതും പൊതുജനങ്ങളെ അവരിലേയ്ക്കടുപ്പിച്ചു.സുഹൃത്തുക്കൾ
1913-ൽ ആനിയും മേസിയും വിവാഹമോചിതരായി.ആ സംഭവം ആനിയെ മാനസികമായി തളർത്തി.1914-ൽ ആനി ഹെലന്റെ പരിചരണത്തിനായി മേരി ആഗ്നസ് തോംസൺ എന്ന പോളി തോംസണെ ചുമതലപ്പെടുത്തി.പീറ്റർ ഫാഗൻ എന്ന ചെറുപ്പക്കാരൻ ഹെലന്റെ സെക്രട്ടറിയായും ചുമതലയേറ്റു.1936 ഒക്ടോബർ20-ന് നേരത്തെയുണ്ടായിരുന്ന ക്ഷയരോഗം മൂർച്ഛിച്ച് ആനി അന്തരിച്ച ശേഷം അവരിരുവരും ഹെലന് താങ്ങും തണലുമായി.
തന്റെ വൈകല്യം വിവാഹജീവിതത്തിന് വിലങ്ങുതടിയാകുമെന്ന് ഹെലൻ കരുതിയിരുന്നു.എന്നാൽ ഹെലന്റെ സെക്രട്ടറി പീറ്റർ ഫാഗൻ ഹെലനെ വിവാഹം കഴിയ്ക്കാൻ തയാറായി. പീറ്ററുടെ സോഷ്യലിസ്റ്റ് ചിന്താഗതിയും അവരിരുവരും തമ്മിലുള്ള പ്രായവ്യത്യാസവും കുടുംബാംഗങ്ങൾക്കിടയിൽ അസ്വാരസ്യമുണ്ടാക്കി.അമ്മയുടെയും സഹോദരങ്ങളുടെയും എതിർപ്പു കാരണം ഹെലൻ ആ ബന്ധത്തിൽ നിന്നു പിന്മാറാൻ നിർബന്ധിതയായി.പിന്നീട് ഇതെക്കുറിച്ച്, "എന്റെ ജീവിതത്തിൽ സ്നേഹം നിഷേധിയ്ക്കപ്പെട്ടു,സംഗീതവും സൂര്യപ്രകാശവും നിഷെധിയ്ക്കപ്പെട്ടതുപോലെ" എന്ന് അനുസ്മരിയ്ക്കയുണ്ടായി."കറുത്തിരുണ്ട പുറംകടലിലെ ഒരു ചെറുതുരുത്ത്" എന്നാണ് ഹെലൻ ആ ചെറു പ്രണയത്തെ വിശേഷിപ്പിച്ചത്.
സാഹിത്യത്തിൽ
കുട്ടിക്കാലം മുതൽക്കേ ഹെലന്റെ ഭാവനാസമ്പത്ത് എഴുത്തുകളുടെ രൂപത്തിൽ പ്രകടമായിരുന്നു.സുഹൃത്തുക്കൾക്കെല്ലാം,തനിയ്ക്കറിയാവുന്ന ഭാഷയിൽ,ആനിയിലൂടെ താൻ 'കാണുന്ന' കാര്യങ്ങളെക്കുറിച്ച് വിശദമായി എഴുതാൻ ഹെലൻ ശ്രമിച്ചിരുന്നു.പത്തു വയസ്സു മുതൽ ഹെലൻ കഥകളെഴുതാൻ തുടങ്ങിയിരുന്നു.പതിനൊന്നാം വയസ്സിൽ അവളെഴുതിയ ഒരു കഥ, അനാഗ്നോസ് തന്റെ സ്ഥാപനത്തിന്റെ മുഖപത്രത്തിൽ പ്രസിദ്ധീകരിയ്ക്കയുന്റായി.എന്നാൽ അത് മറ്റൊരു പ്രസിദ്ധ സാഹിത്യകാരന്റെ രചനയുടെ പകർപ്പാണെന്ന് ചിലർ ആരോപിച്ചു.എന്നാൽ എവിടെയോ കേട്ടുമറന്ന കഥ ആ കൊച്ചു പെൺകുട്ടി തന്റേതായ ഭാഷയിൽ പുനരാവിഷ്കരിയ്ക്കയാണുണ്ടായതെന്ന് എന്ന് പിന്നീട് തെളിഞ്ഞു.ലളിതമായ ഭാഷയിലായിരുന്നു ഹെലന്റെ എഴുത്ത്.വിവരണാത്മകതയും എഴുത്തിലെ സത്യസന്ധതയും മറ്റു പ്രത്യേകതകളായിരുന്നു.പരന്ന വായന ഹെലന്റെ പദസമ്പത്ത് അത്ഭുതകരമാംവിധം വിപുലമാക്കിയിരുന്നു.പ്രസംഗത്തിലും അത് പ്രതിഫലിച്ചു.
പ്രധാന കൃതികൾ
റാഡ്ക്ലിഫ്ഫിലെ പഠനകാലത്താണ് ഹെലൻ തന്റെ ആത്മകഥ എഴുതാൻ തീരുമാനിച്ചത്.ആനിയെക്കൂടാതെ,പിൽകാലത്ത് ആനിയെ വിവാഹം കഴിച്ച യുവ പത്രപ്രവർത്തകൻ ജോൺ മേസിയും രചനയിൽ ഹെലനെ സഹായിച്ചു.അക്കാലത്തെ മധ്യവർഗ്ഗ വനിതകൾക്കു വേണ്ടി പ്രസിദ്ധീകരിയ്ക്കപ്പെട്ടിരുന്ന ലേഡീസ് ഹൗസ് ജേണൽ എന്ന മാസികയിൽ 5 ഭാഗങ്ങളായാണ് ദ സ്റ്റോറി ഓഫ് മൈ ലൈഫ് പ്രസിദ്ധീകരിയ്ക്കപ്പെട്ടത്.1902-ൽ പരമ്പര പുസ്തകമാക്കി.ലോകമെങ്ങും ചർച്ച ചെയ്യപ്പെട്ട ആ പുസ്തകം 44 ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ടു.1908-ൽ പ്രസിദ്ധീകരിയ്ക്കപ്പെട്ട ദ വേൾഡ് ഐ ലിവ് ഇൻ എന്ന കൃതിയിലൂടെ മറ്റുള്ളവരിലൂടെ താൻ 'കാണുന്ന' ലോകത്തെക്കുറിച്ചാണ് ഹെലൻ വിവരിയ്ക്കുന്നത്.ആത്മീയസ്പർശമുള്ള ലൈറ്റ് ഇൻ മൈ ഡാർക്ക്‌നസ്സ്,വിവാദമായ മിസ്റ്റിസിസം എന്നിവ മറ്റു പ്രധാന കൃതികളാണ്. വിവിധ വിഷയങ്ങളിലുള്ള 12 പുസ്തകങ്ങളും,നിരവധി ലേഖനങ്ങളും ഇംഗ്ലീഷ് സാഹിത്യത്തിൽ ഹെലന്റെതായുണ്ട്.
രാഷ്ട്രീയത്തിൽ
സാഹിത്യരംഗത്ത് പ്രശസ്തയായതോടെ,വൈകല്യമുള്ള ജനവിഭാഗത്തെ പ്രതിനിധീകരിച്ച് പല രാഷ്ട്രങ്ങളും സന്ദർശിയ്ക്കാൻ ഹെലൻ കെല്ലർക്ക് അവസരം ലഭിച്ചു.ആനി-മേസി വിവാഹത്തോടെ,ഹെലനിൽ സോഷ്യലിസ്റ്റ് ചിന്താഗതികൾ വളർന്നു.1909-ൽ ഹെലൻ സോഷ്യലിസ്റ്റ് പാർട്ടി അംഗമായി.ചില തൊഴിൽ സംഘടകളെ പിന്തുണച്ചു കൊണ്ട് അവർ പ്രസ്താവനയിറക്കി.1915-ൽ ഹെലൻ ജോർജ്ജ് കെസ്ലറുമായിച്ചേർന്ന് വികലാംഗക്ഷേമത്തിനായി,ഹെലൻ കെല്ലർ അന്താരാഷ്ട്രസംഘടന രൂപവത്കരിച്ചു.സ്ത്രീകൾക്കും ശാരീരികാവശതയനുഭവിയ്ക്കുന്നവർക്കും കറുത്തവർഗ്ഗക്കാർക്കും വേണ്ടിയായിരുന്നു ആ സംഘടനയുടെ പ്രവർത്തനം.കടപ്പാട് : വിക്കിപീഡിയ
No comments:
Post a Comment