22 Jul 2017

ശാസ്ത്രപരീക്ഷണശാല ഉദ്ഘാടനം




മാടായി : ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  കുപ്പിയില്‍  നിന്ന് ഹൈഡ്രജന്‍ പെറോക്സൈഡ് പൊട്ടാസ്യം അയഡൈസ്  നിറച്ച പരീക്ഷണപാത്രത്തിലേക്ക് പകര്‍ന്നത് നുരഞ്ഞ് പൊന്തിയപ്പോള്‍ കണ്ടു നിന്ന കുട്ടികള്‍ക്ക് ആവേശം.ശാസ്ത്രം 'എലിഫന്‍റ് പേസ്റ്റ്' എന്നു വിളക്കുന്ന പരീക്ഷണം മുന്നില്‍ കണ്ടപ്പോള്‍ കുട്ടികള്‍ ആര്‍പ്പുവിളിച്ചു. സര്‍വ്വ ശിക്ഷാ അഭിയാന്‍ മണ്ഡലങ്ങളില്‍ അനുവദിച്ച  ശാസ്ത്ര ലാബിന്‍റെ  ജില്ലാതല വേദിയായ  മാടായി ജി.എം.യു.പി സ്കൂളാണ് ശാസ്ത്രകൌതുകങ്ങളുടെ വേദിയായത്.   ശാസ്ത്രഉപകരണങ്ങളും പരീക്ഷണവസ്തുക്കളും ലോകത്തിലെ പ്രശ്തരായ   ശാസ്ത്രകാരന്‍മരുടെ ഛായചിത്രങ്ങളും ഒരുക്കിയ ശാസ്ത്ര ലാബിന്‍റെ ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി.സുമേഷ്  നിര്‍വ്വഹിച്ചു. എല്‍.സി.ഡി പ്രൊജക്ടര്‍ അടക്കം നിരവധി ഉപകരണങ്ങള്‍ സജ്ജമാക്കിയ  ശാസ്ത്രപരീക്ഷണശാലയ്ക്ക് വേണ്ടി 5൦൦൦൦ രൂപയാണ് എസ്.എസ്.എ  അനുവദിച്ചത്. യു.പി  വിദ്യാലയത്തിലെ സംസ്ഥാനത്തെ  ആദ്യത്തെ  ഹൈടെക്ക് ലാബാണ് മാടായിയില്‍ ഒരുക്കിയത്.. 
                  പഞ്ചായത്ത് പ്രസിഡന്‍റ് എസ്‌.വി.ആബിദ  അധ്യക്ഷത വഹിച്ചു. എസ്.എസ്.എ ജില്ലാ പ്രൊഗ്രാം ഓഫീസര്‍ ടി.പി.വേണുഗോപാലന്‍  മുഖ്യാതിഥിയായിരുന്നു. ദിനേശ് കുമാര്‍   തെക്കുമ്പാട്‌ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ചടങ്ങില്‍ എ.ഇ.ഒ വെള്ളൂര്‍ ഗംഗാധരന്‍ ,ബി.പി.ഒ  രാജേഷ് കടന്നപ്പള്ളി, ആയിഷ ഉമ്മലില്‍ ,ഒ.രാമചന്ദ്രന്‍ ,വി.വി.ധനരാജ്,  വി.വി.ശാദുലി,സൌദ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment