25 Sept 2014

സംവാദം


മംഗള്‍യാന്‍ യാത്രയെക്കുറിച്ച് ISRO ശാസ്ത്രജ്ഞന്‍ ഡോ. പി എം സിദ്ധാര്‍ത്ഥനുമായി  സയന്‍സ് ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മാട്ടൂല്‍ എം യു പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സംവാദം സംഘടിപ്പിച്ചു.  ചൊവ്വയുടെ അന്തരീക്ഷം, മംഗള്‍യാന്‍ യാത്ര, മംഗള്‍യാന്‍ പേടകത്തില്‍ ഉള്‍പ്പെടുത്തിയ അഞ്ച് പരീക്ഷണ ഉപകരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അദ്ദേഹം വിവരിച്ചു. തുടര്‍ന്ന് എല്‍ സി ഡി പ്രദര്‍ശനവും ഉണ്ടായി.

ഗണിതശാസ്ത്ര ക്വിസ്സ്

മാടായി ഉപജില്ലാതല ഗണിത ശാസ്ത്ര ക്വിസ്സ് സെപ്റ്റംബര്‍ 30 ചൊവ്വാഴ്ച മാടായി ബി ആര്‍ സിയില്‍ വച്ച് നടക്കുന്നതാണ്.

എല്‍. പി, യൂ. പി വിഭാഗം :  രാവിലെ 10 മണിമുതല്‍ ( ഒരു കുട്ടി വീതം )
ഹൈസ്കൂള്‍ വിഭാഗം :  ഉച്ചയ്ക്ക് 1 മണിമുതല്‍ ( രണ്ട് കുട്ടികള്‍ വീതം )
 കൃത്യ സമയത്തുതന്നെ കുട്ടികളെ പങ്കെടുപ്പിക്കാന്‍ ശ്രദ്ധിക്കണം.

- സെക്രട്ടറി -
മാടായി ഉപജില്ലാ ഗണിതശാസ്ത്ര ക്ലബ്ബ്
ഫോണ്‍ : 9446418387

18 Sept 2014

സൗജന്യ യൂണിഫോം വിതരണം



യൂത്ത്‌ വിഷന്‍ ഇന്റര്‍നാഷണല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍ ഫേസ് ബുക്ക്‌ കൂട്ടായ്മ യുടെ വകയായി വെങ്ങര മാപ്പിള യു.പി സ്കൂളിലെ നിര്‍ധനരായ കുട്ടികള്‍ക്കു സൗജന്യ യൂണിഫോം വിതരണം നടത്തി. പ്രശസ്ത ചലച്ചിത്ര താരം ചിഞ്ചു മോഹന്‍ വിതരണ ഉല്‍ഘാടനം നിര്‍വഹിച്ചു. ചില്‍ഡ്രന്‍ വെല്‍ഫയര്‍ കമ്മിറ്റി മെമ്പറും പ്രശസ്ത സൈക്കോളജിസ്റ്റുമായ ഡോക്ടര്‍ ഉമര്‍ ഫാറൂക്ക് മുഖ്യ പ്രഭാഷണം നടത്തി. എസ്.എം കുഞ്ഞി, കെ.സി.മഹമൂദ്‌, വി പി. മുഹമ്മദലി മാസ്റ്റര്‍, എം.വി.നജീബ്, എം കെ ബീരാന്‍, കെ.ഹാരിസ്‌, അനീഷ്‌ എന്നിവര്‍ സംസാരിച്ചു.

2 Sept 2014

കമ്പ്യൂട്ടര്‍ ഉല്‍ഘാടനം - മാട്ടൂല്‍ എം. യു. പി സ്കൂള്‍


മാട്ടൂല്‍ എം. യു. പി സ്കൂളിനുവേണ്ടി ടി. വ്വി രാജേഷ് എം എല്‍ എ യുടെ വികസനഫണ്ടില്‍ നിന്നും അനുവദിച്ച എട്ട് കമ്പ്യൂട്ടറുകളുടെ ഉല്‍ഘാടനം ടി വി രാജേഷ് എം എല്‍ എ നിര്‍വഹിച്ചു. പഞ്ചായത്തുതല ബഹിരാകാശ ക്വിസ്സ്, പത്രവായന ക്വിസ്സ് എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ നിദ എം എ വി, ഫാത്തിമ ഫിദ, കൂടാതെ മാടായി ഉപജില്ലാതല സ്വദേശ് 2014 ക്വിസ്സ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ ഫിദ കെ കെ എന്നിവര്‍ക്ക് എം എല്‍ എ സമ്മാനം വിതരണം ചെയ്തു. മാട്ടൂല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എച്ച് ഖൈറുന്നീസ അദ്ധ്യക്ഷത വഹിച്ചു. എച്ച് ഡി എഫ് സി ബാങ്ക് സ്പോണ്‍സര്‍ ചെയ്ത ഇംഗ്ലീഷ് ദിനപത്രം “ഡെക്കാന്‍ ക്രോണിക്കിള്‍” വിതരണ ഉല്‍ഘാടനം മാട്ടൂല്‍ ഗ്രാമ പഞ്ചായത്ത വൈസ് പ്രസിഡന്റ് കെ വി മുഹമ്മദ് ഹാജി, ഹെഡ് മാസ്റ്റര്‍ എം അബ്ദുള്‍ഖാദറിന് നല്‍കി ഉല്‍ഘാടനം ചെയ്തു. സൌജന്യ സ്കൂള്‍ യൂനിഫോം സ്കൂള്‍ മാനേജര്‍ പി സി മൂസ ഹാജി സ്കൂള്‍ ലീഡര്‍ സഹല അബ്ദുള്‍ കലാമിന് നല്‍കിക്കൊണ്ട് ഉല്‍ഘാടനം നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ എം അബ്ദുള്‍ഖാദര്‍ സ്വാഗതവും എസ് ആര്‍ ജി കണ്‍വീനര്‍ പി വി പ്രാസാദ് നന്ദിയും പറഞ്ഞു. സൈനബ സി, പി സി മൂസ ഹാജി, പി പി അബൂബക്കര്‍ ഹാജി, സക്കറിയ എസ്സ്. വി, കെ അബൂബക്കര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.