27 Oct 2016

ക്ലസ്റ്റർ ബി.ആർ.ജി. പരിശീലനം 31.10.2016 ന്

നവം. 5 ൻറെ ക്ലസ്റ്റർ ശില്പശാലയുമായി ബന്ധപ്പെട്ട് ബി.ആർ.ജി. പരിശീലനം 31.10.2016 (തിങ്കൾ) രാവിലെ 10 മണിക്ക് ബി.ആർ.സി.യിൽ ചേരും. മുഴുവൻ ഡി.ആർ.ജി.മാരും പങ്കെടുക്കേണ്ടതാണ്.

22 Oct 2016


21/10/2016 ന്  ബി ആർ സി  മാടായിയിൽ  നടന്ന പരിപാടിയുടെ ദേശാഭിമാനി പത്രവാർത്ത 


മാടായി ബി.ആർ.സി.യിലെ ഭിന്നശേഷിയിൽപ്പെട്ട കുട്ടികൾക്കുള്ള യാത്രാ സൗകര്യ ധനസഹായ വിതരണം കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം ആർ. അജിത ഉദ്‌ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ സുകുമാരൻ ടി അധ്യക്ഷനായി. എസ്.എസ്.എ. ജില്ലാ പ്രോഗ്രാം ഓഫീസർ ടി.പി. വേണുഗോപാലൻ പദ്ധതി വിശദീകരണം നടത്തി. ബി.പി.ഒ. സ്വാഗതവും റിസോർസ് അദ്ധ്യാപകൻ സബിന്ദ് നന്ദിയും പറഞ്ഞു.









20 Oct 2016

ക്ലസ്റ്റർ ഡി.ആർ.ജി. പരിശീലനം - 22.10.2016

ക്ലസ്റ്റർ ഡി.ആർ.ജി. പരിശീലനത്തിൽ പങ്കെടുക്കുന്നവർ, പങ്കെടുക്കുന്ന വിഷയത്തിൻറെ ടെക്സ്റ്റ് ബുക്ക്, ടീച്ചർ ടെക്സ്റ്റ്, ചോദ്യക്കടലാസ്, ഇൻഡിക്കേറ്റർ, ഉത്തരക്കടലാസ് എന്നിവ കരുതേണ്ടതാണ്. നിശ്ചയിക്കപ്പെട്ട എല്ലാ ഡി ആര്‍ ജി മാരും 9. 30 നു തന്നെ പരിശീലന കേന്ദ്രങ്ങളില്‍ എത്തേണ്ടതാണ്.
പരിശീലന കേന്ദ്രങ്ങൾ

ക്ലസ്റ്റര്‍ പരിശീലനം നവം. 5 ന്

ക്ലസ്റ്റര്‍ പരിശീലനം നവം. 5 ന് നടക്കും. വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.

16 Oct 2016

​പഠന പുരോഗതി രേഖ (SEP) വിതരണം

ബി.ആർ.സി.യിൽ നിന്നും വിതരണം ആരംഭിച്ചിരിക്കുന്നു... മുഴുവൻ പ്രഥമാധ്യാപകരും ഉടൻ തന്നെ കൈപ്പറ്റേണ്ടതാണ്.​

7 Oct 2016

യു-ഡൈസ് പ്രഥമാധ്യാപക പരിശീലനവും ട്രൈ ഔട്ട് വിശകലനവും





മാടായി ബി. ആർ.സി.യുടെ ആഭിമുഖ്യത്തിൽ യു-ഡൈസ് പ്രഥമാധ്യാപക പരിശീലനവും ട്രൈ ഔട്ട് വിശകലനവും നടന്നു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.വി. പ്രീത  ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ. ടി. സുകുമാരൻ അധ്യക്ഷനായി. ഡയറ് ലക്‌ചറർ എം. മധുസൂദനൻ ക്‌ളാസ് കൈകാര്യം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫിസർ ടി.പി. വേണുഗോപാലൻ,കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്
​ അംഗം ഒ.വി. ഗീത എന്നിവർ ആശംസയർപ്പിച്ചു. ബി.പി.ഒ. കെ. രാജേഷ് സ്വാഗതവും ​ട്രൈനർ വി.പി. ശശിധരൻ നന്ദി പറഞ്ഞു. ട്രൈനർ 
​ഇ.വി. സന്തോഷ് കുമാർ, കെ.പി. മഹേഷ് കുമാർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.​

ടീച്ചേർസ് ഡീറ്റെയിൽസ് ഫോർമാറ്റ്

​യു-ഡൈസിൽ ടീച്ചേർസ് ഡീറ്റെയിൽസ് കൊടുക്കുന്നതിനു ഇതിൽ ചേർത്ത ഫോർമാറ്റും നിർദേശങ്ങളും ഉപയോഗിക്കാം.
നിർദേശങ്ങൾ

4 Oct 2016

UDISE പ്രധാനാധ്യാപക പരിശീലനം

2016-17 വർഷത്തെ UDISE Data Collection- മായി ബന്ധപ്പെട്ട് പ്രഥമാധ്യാപകർക്കുള്ള ഏകദിന പരിശീലനം 07.10.2016 നു രാവിലെ 10 മണിക്ക് ബി.ആർ.സി. ഹാളിൽ നടക്കും. മുഴുവൻ പ്രഥമാധ്യാപകരും പങ്കെടുക്കേണ്ടതാണെന്ന് ബി.പി.ഒ. അറിയിക്കുന്നു.
ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്നും ഹെഡ്മാസ്റ്റർ/ പ്രിൻസിപ്പൽ പങ്കെടുക്കേണ്ടതാണ്.
ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡൻറ്   വി  വി  പ്രീത ഉദ്ഘാടനം ചെയ്യും .