26 Feb 2015

കാരുണ്യസ്പർശവുമായി കുഞ്ഞിമംഗലം ജി എം എൽ പി സ്കൂള്‍







അനാഥരും വൃദ്ധരും ശാരിരികമാനസിക വൈകല്യമുള്ളവരുമായ അന്തേവാസികൾക്ക് കാരുണ്യസ്പർശവുമായി കുഞ്ഞിമംഗലം ജി എം എൽ പി സ്കൂളിലെ വിദ്യാർാഥികളും അദ്ധ്യാപകരും പിലാത്തറ ഹോപ്പിലെത്തി.
           വിദ്യാർഥികളും അദ്ധ്യാപകരും ശേഖരിച്ച സാമ്പത്തിക സഹായവും, വസ്ത്രങ്ങൾ, നിത്യോപയോഗ സാധനങ്ങൾ, ഭക്ഷണ സാധനങ്ങൾ എന്നിവയും കെ എസ് ജയമോഹന് കൈമാറി.
         ഹെഡ്മിസ്ട്രസ്സ് സി കാർത്ത്യായിനി,എൻ.സക്കറിയ്യ, വിവി.രാധ,കെ വി.രജിത, വി.വി.ഷറഫുദ്ധിൻ, കെ.ഭാസ്ക്കരൻ, പിടിഎ. പ്രതിനിധി  പി. ഇസ്മയിൽ എന്നിവർ സംസാരിച്ചു

താവത്ത് ദേവി വിലാസം എല്‍ പി സ്കൂള്‍ - വാര്‍ഷികാഘോഷം






ലഘുപരീക്ഷണ പ്രദര്‍ശനം - മാട്ടൂല്‍ എ യുപി സ്കൂള്‍


18 Feb 2015

ദന്തപരിശോധനാ ക്യാമ്പ് - ചെറുതാഴം എ എല്‍ പി സ്കൂള്‍






ചെറുതാഴം എ എല്‍ പി സ്കൂളില്‍ സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദന്തപരിശോധനാ ക്യാമ്പില്‍ നിന്ന് ....

25 Jan 2015

റണ്‍ കേരള റണ്‍ - മാട്ടൂല്‍ എം യു പി സ്കൂള്‍






മാട്ടൂല്‍ എം യു പിസ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടന്ന “റണ്‍ കേരള റണ്‍“ പരിപാടിയുടെ പ്രസക്ത ഭാഗങ്ങള്‍ !!!

17 Dec 2014

ഫോക്കസ് 2015 വിദ്യാലയ പ്രദർശനം -ചെറുതാഴം എ.എൽ .പി സ്കൂള്‍









ഫോക്കസ് 2015 ന്റെ ഭാഗമായി ചെറുതാഴം എ.എൽ .പി .സ്കൂളിൽ വിദ്യാലയ പ്രദർശനം സംഘടിപ്പിച്ചു . എം. ഭാരതി ടീച്ചറുടെ അധ്യക്ഷതയിൽ മുൻ ഹെഡ് മാസ്റ്റർ കെ.ദാമോദരൻ മാസ്റ്റർ  പ്രദർശനം ഉത്ഘാടനം ചെയ്തു. മടായി ബി.ആർ .സി .ട്രെയിനർ പി. കെ. രാജേന്ദ്രൻ ,സജിത്ത് എന്നിവർ വിദ്യാഭ്യാസ പ്രദർശനങ്ങളുടെ പ്രസക്തി വിശദീകരിച്ചുകൊണ്ട് സംസാരിച്ചു. സതിസവിത്രി. കെ., അബ്ദുൾ റസാഖ്‌ .ടി, പ്രസന്ന. കെ ,വിജയൻ .പി, റഹ്മത്ത് .കെ  എന്നിവർ  ആശംസ അര്‍പ്പിച്ചു. കേശവൻ നമ്പൂതിരി നന്ദി പറഞ്ഞു

11 Dec 2014

രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിള്‍.






ശാസ്തോത്സവ പ്രതിഭയ്ക്ക് സ്വീകരണം - ഗോപാല്‍ യു പി സ്കൂള്‍, കുഞ്ഞിമംഗലം.


സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ മെറ്റല്‍ എന്‍ഗ്രൈവിങ്ങില്‍ എ ഗ്രേഡും ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ അനിരുദ്ധ് . പി യ്ക്ക് സ്റ്റാഫ് പി ടി എ യുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.

ലോക വികലാംഗ ദിനാചരണം - ചെറുതാഴം എ എല്‍ പി സ്കൂള്‍



ലോക വികലാംഗദിനാചരണത്തിന്റെ ഭാഗമായി ചെറുതാഴം എ.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ഹോപ്പ് പുനരധിവാസകേന്ദ്രം സന്ദര്‍ശിച്ചു. ഭിന്നശേഷിയുള്ള കുട്ടികള്‍, വയോജനങ്ങള്‍, മാനസിക-ശാരീരിക വൈകല്യമുള്ളവര്‍ തുടങ്ങിയ അന്തേവാസികളുമായി സംവദിച്ചു. കുട്ടികള്‍ ശേഖരിച്ച അരിയും പയറും ഭക്ഷണസാധനങ്ങളും പ്രഥമാധ്യാപിക ആര്‍. ഉഷ ഹോപ്പിലേക്ക് നല്‍കി. കെ.ഷീബ, സതി സാവിത്രി, എ. ഷമീറ, കേശവന്‍ ചേറ്റൂര്‍ എന്നിവര്‍ സംസാരിച്ചു. കലാപരിപാടികള്‍ അവതരിപ്പിച്ചു.

നിധിശേഖരണം ഉദ്ഘാടനം-ചെറുതാഴം എ.എൽ.പി.സ്കൂൾ

ചെറുതാഴം എ.എൽ.പി.സ്കൂൾ ശതാബ്ദി നിധിശേഖരണം ഉദ്ഘാടനം, ശതാബ്ദി സംഘാടക സമിതി ചെയര്‍മാന്‍  പി. ദാമോദരൻ, എം വി ഗോവിന്ദനില്‍ നിന്നും സ്വീകരിക്കുന്നു.

21 Nov 2014

രക്ഷാകര്‍ത്തൃ സമ്മേളനം - എടമന യു പി സ്കൂള്‍

 നവംബര്‍ 14 ന് എടമന യു പി സ്കൂളില്‍ നടന്ന രക്ഷാകര്‍ത്തൃ സമ്മേളനത്തില്‍ നിന്ന്

ശിശുദിന റാലി - മാട്ടൂല്‍ എം യു പി സ്കൂള്‍

മാട്ടൂല്‍ എം യു പി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശിശുദിന റാലിയില്‍ നിന്ന്

രക്ഷാകര്‍ത്തൃ സമ്മേളനം - മാട്ടൂല്‍ എം യു പി സ്കൂള്‍


സര്‍വ്വ ശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ മാട്ടൂല്‍ എം യു പി സ്കൂളില്‍ രക്ഷാകര്‍ത്തൃ സമ്മേളനം നടന്നു. നവംബര്‍ 14 ന് സ്കൂള്‍ ഹാളില്‍ നടന്ന സമ്മേളനം മാട്ടൂല്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ സൈനബ. സി ഉല്‍ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ പിടി എ എക്സിക്യൂട്ടീവ് അംഗം കെ എം മുത്തലിബിന്റെ അദ്ധ്യക്ഷതയില്‍ ഹെഡ് മാസ്റ്റര്‍ എം അബ്ദുള്‍ ഖാദര്‍ സ്വാഗതം പറഞ്ഞു. എസ് ആര്‍ ജി കണ്‍വീനര്‍ പി വി പ്രസാദ്  ക്ലാസ്സെടുത്തു. വാര്‍ഡ് മെമ്പര്‍ പി.വി. ഇബ്രാഹിം മാസ്റ്റര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്റ്റാഫ് സെക്രട്ടറി പി. ശ്രീധരന്‍ നന്ദി പറഞ്ഞു. 378 ഓളം രക്ഷിതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

20 Nov 2014

രക്ഷാകര്‍തൃ സമ്മേളനം - വെങ്ങര മാപ്പിള യു പി സ്കൂള്‍

നവംബര്‍ 14 ന് വെങ്ങര മാപ്പിള യൂ പി സ്കൂളില്‍ രക്ഷാകര്‍തൃസമ്മേളനം നടന്നു.





11 Nov 2014

ഉപജില്ലാതല ഹിന്ദി രചനാ ശില്പശാല ( യു പി വിഭാഗം )

യു പി വിഭാഗത്തിനുള്ള ഉപജില്ലാതല ഹിന്ദി രചനാ ശില്പശാല നവംബര്‍ 12ന്  രാവിലെ 10 മണി മുതല്‍ ബി ആര്‍ സിയില്‍ വച്ച് നടത്തുന്നതായിരിക്കും. രണ്ട് കുട്ടികളെ വീതം പങ്കെടുപ്പിക്കണം.

19 Oct 2014

ഇലക്കറി മേള - മാട്ടൂല്‍ എം യു പി സ്കൂള്‍



മാട്ടൂല്‍ എം യു പി സ്കൂള്‍ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇലക്കറി മേള സംഘടിപ്പിച്ചു. ഇലക്കറി മത്സരത്തില്‍ ലുബാബ ( VI - B ), ഹബീബ് റഹ്മാന്‍ ( VI-A ), റയ് ഹാന ( V-D ) എന്നീ വിദ്യാര്‍ത്ഥികള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കര്‍ഹരായി.

9 Oct 2014

ഗണിത ശാസ്ത്ര പ്രദര്‍ശനം - വെങ്ങര മാപ്പിള യു പി സ്കൂള്‍


 വെങ്ങര മാപ്പിള യു പി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ സ്കൂളില്‍ വച്ച് ഗണിത ശാസ്ത്ര പ്രദര്‍ശനം നടത്തി.

25 Sept 2014

സംവാദം


മംഗള്‍യാന്‍ യാത്രയെക്കുറിച്ച് ISRO ശാസ്ത്രജ്ഞന്‍ ഡോ. പി എം സിദ്ധാര്‍ത്ഥനുമായി  സയന്‍സ് ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മാട്ടൂല്‍ എം യു പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സംവാദം സംഘടിപ്പിച്ചു.  ചൊവ്വയുടെ അന്തരീക്ഷം, മംഗള്‍യാന്‍ യാത്ര, മംഗള്‍യാന്‍ പേടകത്തില്‍ ഉള്‍പ്പെടുത്തിയ അഞ്ച് പരീക്ഷണ ഉപകരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അദ്ദേഹം വിവരിച്ചു. തുടര്‍ന്ന് എല്‍ സി ഡി പ്രദര്‍ശനവും ഉണ്ടായി.

ഗണിതശാസ്ത്ര ക്വിസ്സ്

മാടായി ഉപജില്ലാതല ഗണിത ശാസ്ത്ര ക്വിസ്സ് സെപ്റ്റംബര്‍ 30 ചൊവ്വാഴ്ച മാടായി ബി ആര്‍ സിയില്‍ വച്ച് നടക്കുന്നതാണ്.

എല്‍. പി, യൂ. പി വിഭാഗം :  രാവിലെ 10 മണിമുതല്‍ ( ഒരു കുട്ടി വീതം )
ഹൈസ്കൂള്‍ വിഭാഗം :  ഉച്ചയ്ക്ക് 1 മണിമുതല്‍ ( രണ്ട് കുട്ടികള്‍ വീതം )
 കൃത്യ സമയത്തുതന്നെ കുട്ടികളെ പങ്കെടുപ്പിക്കാന്‍ ശ്രദ്ധിക്കണം.

- സെക്രട്ടറി -
മാടായി ഉപജില്ലാ ഗണിതശാസ്ത്ര ക്ലബ്ബ്
ഫോണ്‍ : 9446418387

18 Sept 2014

സൗജന്യ യൂണിഫോം വിതരണം



യൂത്ത്‌ വിഷന്‍ ഇന്റര്‍നാഷണല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍ ഫേസ് ബുക്ക്‌ കൂട്ടായ്മ യുടെ വകയായി വെങ്ങര മാപ്പിള യു.പി സ്കൂളിലെ നിര്‍ധനരായ കുട്ടികള്‍ക്കു സൗജന്യ യൂണിഫോം വിതരണം നടത്തി. പ്രശസ്ത ചലച്ചിത്ര താരം ചിഞ്ചു മോഹന്‍ വിതരണ ഉല്‍ഘാടനം നിര്‍വഹിച്ചു. ചില്‍ഡ്രന്‍ വെല്‍ഫയര്‍ കമ്മിറ്റി മെമ്പറും പ്രശസ്ത സൈക്കോളജിസ്റ്റുമായ ഡോക്ടര്‍ ഉമര്‍ ഫാറൂക്ക് മുഖ്യ പ്രഭാഷണം നടത്തി. എസ്.എം കുഞ്ഞി, കെ.സി.മഹമൂദ്‌, വി പി. മുഹമ്മദലി മാസ്റ്റര്‍, എം.വി.നജീബ്, എം കെ ബീരാന്‍, കെ.ഹാരിസ്‌, അനീഷ്‌ എന്നിവര്‍ സംസാരിച്ചു.

2 Sept 2014

കമ്പ്യൂട്ടര്‍ ഉല്‍ഘാടനം - മാട്ടൂല്‍ എം. യു. പി സ്കൂള്‍


മാട്ടൂല്‍ എം. യു. പി സ്കൂളിനുവേണ്ടി ടി. വ്വി രാജേഷ് എം എല്‍ എ യുടെ വികസനഫണ്ടില്‍ നിന്നും അനുവദിച്ച എട്ട് കമ്പ്യൂട്ടറുകളുടെ ഉല്‍ഘാടനം ടി വി രാജേഷ് എം എല്‍ എ നിര്‍വഹിച്ചു. പഞ്ചായത്തുതല ബഹിരാകാശ ക്വിസ്സ്, പത്രവായന ക്വിസ്സ് എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ നിദ എം എ വി, ഫാത്തിമ ഫിദ, കൂടാതെ മാടായി ഉപജില്ലാതല സ്വദേശ് 2014 ക്വിസ്സ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ ഫിദ കെ കെ എന്നിവര്‍ക്ക് എം എല്‍ എ സമ്മാനം വിതരണം ചെയ്തു. മാട്ടൂല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എച്ച് ഖൈറുന്നീസ അദ്ധ്യക്ഷത വഹിച്ചു. എച്ച് ഡി എഫ് സി ബാങ്ക് സ്പോണ്‍സര്‍ ചെയ്ത ഇംഗ്ലീഷ് ദിനപത്രം “ഡെക്കാന്‍ ക്രോണിക്കിള്‍” വിതരണ ഉല്‍ഘാടനം മാട്ടൂല്‍ ഗ്രാമ പഞ്ചായത്ത വൈസ് പ്രസിഡന്റ് കെ വി മുഹമ്മദ് ഹാജി, ഹെഡ് മാസ്റ്റര്‍ എം അബ്ദുള്‍ഖാദറിന് നല്‍കി ഉല്‍ഘാടനം ചെയ്തു. സൌജന്യ സ്കൂള്‍ യൂനിഫോം സ്കൂള്‍ മാനേജര്‍ പി സി മൂസ ഹാജി സ്കൂള്‍ ലീഡര്‍ സഹല അബ്ദുള്‍ കലാമിന് നല്‍കിക്കൊണ്ട് ഉല്‍ഘാടനം നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ എം അബ്ദുള്‍ഖാദര്‍ സ്വാഗതവും എസ് ആര്‍ ജി കണ്‍വീനര്‍ പി വി പ്രാസാദ് നന്ദിയും പറഞ്ഞു. സൈനബ സി, പി സി മൂസ ഹാജി, പി പി അബൂബക്കര്‍ ഹാജി, സക്കറിയ എസ്സ്. വി, കെ അബൂബക്കര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.