3 Mar 2015
26 Feb 2015
ബി ആര്‍ സി മാടായി - ഏകദിന പരിശീലന ക്യാമ്പ്.
ബി ആര്‍ സി മാടായിയുടെ ആഭിമുഖ്യത്തില്‍ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കുള്ള ഏകദിന പരിശീലന ക്യാമ്പില്‍ നിന്ന്.
കാരുണ്യസ്പർശവുമായി കുഞ്ഞിമംഗലം ജി എം എൽ പി സ്കൂള്‍
അനാഥരും വൃദ്ധരും ശാരിരിക‐മാനസിക
വൈകല്യമുള്ളവരുമായ അന്തേവാസികൾക്ക് കാരുണ്യസ്പർശവുമായി കുഞ്ഞിമംഗലം ജി എം എൽ പി
സ്കൂളിലെ വിദ്യാർാഥികളും
അദ്ധ്യാപകരും പിലാത്തറ ഹോപ്പിലെത്തി.
വിദ്യാർഥികളും അദ്ധ്യാപകരും ശേഖരിച്ച സാമ്പത്തിക സഹായവും, വസ്ത്രങ്ങൾ, നിത്യോപയോഗ സാധനങ്ങൾ, ഭക്ഷണ സാധനങ്ങൾ എന്നിവയും കെ എസ് ജയമോഹന് കൈമാറി.
ഹെഡ്മിസ്ട്രസ്സ് സി കാർത്ത്യായിനി,എൻ.സക്കറിയ്യ, വി വി.രാധ,കെ വി.രജിത, വി.വി.ഷറഫുദ്ധിൻ, കെ.ഭാസ്ക്കരൻ, പിടിഎ. പ്രതിനിധി പി.
ഇസ്മയിൽ എന്നിവർ സംസാരിച്ചു
18 Feb 2015
ദന്തപരിശോധനാ ക്യാമ്പ് - ചെറുതാഴം എ എല്‍ പി സ്കൂള്‍
ചെറുതാഴം എ എല്‍ പി സ്കൂളില്‍ സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദന്തപരിശോധനാ ക്യാമ്പില്‍ നിന്ന് ....
14 Feb 2015
1 Feb 2015
25 Jan 2015
റണ്‍ കേരള റണ്‍ - മാട്ടൂല്‍ എം യു പി സ്കൂള്‍
മാട്ടൂല്‍ എം യു പിസ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടന്ന “റണ്‍ കേരള റണ്‍“ പരിപാടിയുടെ പ്രസക്ത ഭാഗങ്ങള്‍ !!!
19 Dec 2014
17 Dec 2014
ഫോക്കസ് 2015 വിദ്യാലയ പ്രദർശനം -ചെറുതാഴം എ.എൽ .പി സ്കൂള്‍
ഫോക്കസ് 2015 ന്റെ ഭാഗമായി
ചെറുതാഴം എ.എൽ .പി .സ്കൂളിൽ വിദ്യാലയ പ്രദർശനം സംഘടിപ്പിച്ചു . എം. ഭാരതി
ടീച്ചറുടെ അധ്യക്ഷതയിൽ മുൻ ഹെഡ് മാസ്റ്റർ കെ.ദാമോദരൻ മാസ്റ്റർ പ്രദർശനം
ഉത്ഘാടനം ചെയ്തു. മടായി ബി.ആർ .സി .ട്രെയിനർ പി. കെ. രാജേന്ദ്രൻ ,സജിത്ത് എന്നിവർ
വിദ്യാഭ്യാസ പ്രദർശനങ്ങളുടെ പ്രസക്തി വിശദീകരിച്ചുകൊണ്ട് സംസാരിച്ചു. സതിസവിത്രി. കെ., അബ്ദുൾ റസാഖ് .ടി, പ്രസന്ന. കെ ,വിജയൻ .പി, റഹ്മത്ത് .കെ എന്നിവർ ആശംസ അര്‍പ്പിച്ചു. കേശവൻ നമ്പൂതിരി നന്ദി പറഞ്ഞു
11 Dec 2014
ശാസ്തോത്സവ പ്രതിഭയ്ക്ക് സ്വീകരണം - ഗോപാല്‍ യു പി സ്കൂള്‍, കുഞ്ഞിമംഗലം.
സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ മെറ്റല്‍ എന്‍ഗ്രൈവിങ്ങില്‍ എ ഗ്രേഡും ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ അനിരുദ്ധ് . പി യ്ക്ക് സ്റ്റാഫ് പി ടി എ യുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.
ലോക വികലാംഗ ദിനാചരണം - ചെറുതാഴം എ എല്‍ പി സ്കൂള്‍
ലോക വികലാംഗദിനാചരണത്തിന്റെ ഭാഗമായി ചെറുതാഴം എ.എല്‍.പി. സ്‌കൂളിലെ
വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ഹോപ്പ് പുനരധിവാസകേന്ദ്രം
സന്ദര്‍ശിച്ചു. ഭിന്നശേഷിയുള്ള കുട്ടികള്‍, വയോജനങ്ങള്‍, മാനസിക-ശാരീരിക
വൈകല്യമുള്ളവര്‍ തുടങ്ങിയ അന്തേവാസികളുമായി സംവദിച്ചു. കുട്ടികള്‍ ശേഖരിച്ച
അരിയും പയറും ഭക്ഷണസാധനങ്ങളും പ്രഥമാധ്യാപിക ആര്‍. ഉഷ ഹോപ്പിലേക്ക് നല്‍കി.
കെ.ഷീബ, സതി സാവിത്രി, എ. ഷമീറ, കേശവന്‍ ചേറ്റൂര്‍ എന്നിവര്‍ സംസാരിച്ചു.
കലാപരിപാടികള്‍ അവതരിപ്പിച്ചു.
നിധിശേഖരണം ഉദ്ഘാടനം-ചെറുതാഴം എ.എൽ.പി.സ്കൂൾ
ചെറുതാഴം എ.എൽ.പി.സ്കൂൾ ശതാബ്ദി നിധിശേഖരണം ഉദ്ഘാടനം, ശതാബ്ദി സംഘാടക സമിതി ചെയര്‍മാന്‍ പി. ദാമോദരൻ, എം വി ഗോവിന്ദനില്‍ നിന്നും സ്വീകരിക്കുന്നു.
21 Nov 2014
രക്ഷാകര്‍ത്തൃ സമ്മേളനം - മാട്ടൂല്‍ എം യു പി സ്കൂള്‍
11 Nov 2014
ഉപജില്ലാതല ഹിന്ദി രചനാ ശില്പശാല ( യു പി വിഭാഗം )
യു പി വിഭാഗത്തിനുള്ള ഉപജില്ലാതല ഹിന്ദി രചനാ ശില്പശാല നവംബര്‍ 12ന് രാവിലെ 10 മണി മുതല്‍ ബി ആര്‍ സിയില്‍ വച്ച് നടത്തുന്നതായിരിക്കും. രണ്ട് കുട്ടികളെ വീതം പങ്കെടുപ്പിക്കണം.
Subscribe to:
Posts (Atom)

























