16 Oct 2016

​പഠന പുരോഗതി രേഖ (SEP) വിതരണം

ബി.ആർ.സി.യിൽ നിന്നും വിതരണം ആരംഭിച്ചിരിക്കുന്നു... മുഴുവൻ പ്രഥമാധ്യാപകരും ഉടൻ തന്നെ കൈപ്പറ്റേണ്ടതാണ്.​

7 Oct 2016

യു-ഡൈസ് പ്രഥമാധ്യാപക പരിശീലനവും ട്രൈ ഔട്ട് വിശകലനവും





മാടായി ബി. ആർ.സി.യുടെ ആഭിമുഖ്യത്തിൽ യു-ഡൈസ് പ്രഥമാധ്യാപക പരിശീലനവും ട്രൈ ഔട്ട് വിശകലനവും നടന്നു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.വി. പ്രീത  ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ. ടി. സുകുമാരൻ അധ്യക്ഷനായി. ഡയറ് ലക്‌ചറർ എം. മധുസൂദനൻ ക്‌ളാസ് കൈകാര്യം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫിസർ ടി.പി. വേണുഗോപാലൻ,കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്
​ അംഗം ഒ.വി. ഗീത എന്നിവർ ആശംസയർപ്പിച്ചു. ബി.പി.ഒ. കെ. രാജേഷ് സ്വാഗതവും ​ട്രൈനർ വി.പി. ശശിധരൻ നന്ദി പറഞ്ഞു. ട്രൈനർ 
​ഇ.വി. സന്തോഷ് കുമാർ, കെ.പി. മഹേഷ് കുമാർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.​

ടീച്ചേർസ് ഡീറ്റെയിൽസ് ഫോർമാറ്റ്

​യു-ഡൈസിൽ ടീച്ചേർസ് ഡീറ്റെയിൽസ് കൊടുക്കുന്നതിനു ഇതിൽ ചേർത്ത ഫോർമാറ്റും നിർദേശങ്ങളും ഉപയോഗിക്കാം.
നിർദേശങ്ങൾ

4 Oct 2016

UDISE പ്രധാനാധ്യാപക പരിശീലനം

2016-17 വർഷത്തെ UDISE Data Collection- മായി ബന്ധപ്പെട്ട് പ്രഥമാധ്യാപകർക്കുള്ള ഏകദിന പരിശീലനം 07.10.2016 നു രാവിലെ 10 മണിക്ക് ബി.ആർ.സി. ഹാളിൽ നടക്കും. മുഴുവൻ പ്രഥമാധ്യാപകരും പങ്കെടുക്കേണ്ടതാണെന്ന് ബി.പി.ഒ. അറിയിക്കുന്നു.
ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്നും ഹെഡ്മാസ്റ്റർ/ പ്രിൻസിപ്പൽ പങ്കെടുക്കേണ്ടതാണ്.
ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡൻറ്   വി  വി  പ്രീത ഉദ്ഘാടനം ചെയ്യും . 

1 Sept 2016

ഒന്നാം പാദ വാർഷിക പരീക്ഷ - 1,2 ക്ലാസ്സുകളിലെ പരീക്ഷ പുനഃക്രമീകരണം

ഒന്നാം പാദ വാർഷിക പരീക്ഷ - 1,2 ക്ലാസ്സുകളിലെ പരീക്ഷ പുനഃക്രമീകരണം - സർക്കുലർ

LENSE Kalliassery - പഞ്ചായത്തു തല പരിശീലനം

LENSE Kalliassery - പഞ്ചായത്തു തല പരിശീലനം 03.09.2016 നു ശനിയാഴ്ച രാവിലെ 10 മണി മുതൽ വിവിധ കേന്ദ്രങ്ങളിൽ - പുതുക്കിയ ഷെഡ്യൂൾ

ഒന്നാം പാദവാർഷിക മൂല്യനിർണയം - ചോദ്യപ്പേപ്പർ വിതരണം - രണ്ടാം ഘട്ടം

ഒന്നാം  പാദവാർഷിക മൂല്യനിർണയം - ചോദ്യപ്പേപ്പർ ബാക്കിയുള്ളവ  ബി.ആർ.സി.യിൽ നിന്നും വിതരണം നടന്നുകൊണ്ടിരിക്കുന്നു...

​സപ്തംബർ 2 ലെ ​പരീക്ഷകൾ സപ്തംബർ 8 ന്

സപ്തംബർ 2 നു ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ അന്നേ ദിവസത്തെ പരീക്ഷകൾ സപ്തംബർ 8 നു മേൽ ടൈം ടേബിൾ പ്രകാരം നടത്തേണ്ടതാണ്.
1,2 ക്ലാസ്സുകളിലെ ഉദ്ഗ്രഥിതം പരീക്ഷകൾ ക്രമം തെറ്റാതെ നടത്താൻ ശ്രദ്ധിക്കേണ്ടതാണ്.

​സപ്തംബർ 2 ലെ ​പരീക്ഷകൾ സപ്തംബർ 8 ന്

സപ്തംബർ 2 നു ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ അന്നേ ദിവസത്തെ പരീക്ഷകൾ സപ്തംബർ 8 നു മേൽ ടൈം ടേബിൾ പ്രകാരം നടത്തേണ്ടതാണ്.
1,2 ക്ലാസ്സുകളിലെ ഉദ്ഗ്രഥിതം പരീക്ഷകൾ ക്രമം തെറ്റാതെ നടത്താൻ ശ്രദ്ധിക്കേണ്ടതാണ്.

30 Aug 2016

LENSE Kalliassery - പഞ്ചായത്തുതല പരിശീലനം

LENSE Kalliassery - പഞ്ചായത്തു തല പരിശീലനം 03.09.2016 നു ശനിയാഴ്ച രാവിലെ 10 മണി മുതൽ വിവിധ കേന്ദ്രങ്ങളിൽ
പരിശീലന ഷെഡ്യൂൾ

28 Aug 2016

ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കാത്ത അധ്യാപകരുടെ പേരുവിവരം

​2​0.08.2016 നു നടന്ന ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കാത്ത അധ്യാപകരുടെ പേരുവിവരം ഗൂഗിൾ ഡ്രൈവിൽ ഇന്ന് ഉച്ചയ്ക്ക്  12 ​മണിക്ക് മുൻപായി എൻട്രി ചെയ്യേണ്ടതാണ്.

26 Aug 2016

ഒന്നാം പാദവാർഷിക മൂല്യനിർണയം - ചോദ്യപ്പേപ്പർ വിതരണം - ഒന്നാം ഘട്ടം

ഒന്നാം  പാദവാർഷിക മൂല്യനിർണയം - ചോദ്യപ്പേപ്പർ ഇന്ന് (26.08.2016) 3 മണി മുതൽ ബി.ആർ.സി.യിൽ നിന്നും വിതരണം ചെയ്യുന്നതാണ്

28 Jul 2016

പ്രവർത്തന പുസ്തകം വിതരണം

5, 6, 7, 8 ക്ലാസ്സുകളിലേക്കുള്ള ആരോഗ്യ - കായിക വിദ്യാഭ്യാസത്തിന്റെ പ്രവർത്തന പുസ്തകം ബി.ആർ.സി.യിൽ നിന്നും കൈപ്പറ്റേണ്ടതാണ്.

13 Jul 2016

ചോദ്യപ്പേപ്പർ ഇൻഡന്റ് 2016-17

2016-17 വർഷത്തെ ചോദ്യപ്പേപ്പർ ഇൻഡന്റ് 18.07.2016 ന്‌ വൈകുന്നേരം 4 മണിക്ക് മുൻപായി ബി.ആർ.സി.യിൽ സമർപ്പിക്കേണ്ടതാണ് .

ചോദ്യപ്പേപ്പർ ഇൻഡന്റ് 2016-17 ഫോർമാറ്റ്