25 Sept 2014

സംവാദം


മംഗള്‍യാന്‍ യാത്രയെക്കുറിച്ച് ISRO ശാസ്ത്രജ്ഞന്‍ ഡോ. പി എം സിദ്ധാര്‍ത്ഥനുമായി  സയന്‍സ് ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മാട്ടൂല്‍ എം യു പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സംവാദം സംഘടിപ്പിച്ചു.  ചൊവ്വയുടെ അന്തരീക്ഷം, മംഗള്‍യാന്‍ യാത്ര, മംഗള്‍യാന്‍ പേടകത്തില്‍ ഉള്‍പ്പെടുത്തിയ അഞ്ച് പരീക്ഷണ ഉപകരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അദ്ദേഹം വിവരിച്ചു. തുടര്‍ന്ന് എല്‍ സി ഡി പ്രദര്‍ശനവും ഉണ്ടായി.

ഗണിതശാസ്ത്ര ക്വിസ്സ്

മാടായി ഉപജില്ലാതല ഗണിത ശാസ്ത്ര ക്വിസ്സ് സെപ്റ്റംബര്‍ 30 ചൊവ്വാഴ്ച മാടായി ബി ആര്‍ സിയില്‍ വച്ച് നടക്കുന്നതാണ്.

എല്‍. പി, യൂ. പി വിഭാഗം :  രാവിലെ 10 മണിമുതല്‍ ( ഒരു കുട്ടി വീതം )
ഹൈസ്കൂള്‍ വിഭാഗം :  ഉച്ചയ്ക്ക് 1 മണിമുതല്‍ ( രണ്ട് കുട്ടികള്‍ വീതം )
 കൃത്യ സമയത്തുതന്നെ കുട്ടികളെ പങ്കെടുപ്പിക്കാന്‍ ശ്രദ്ധിക്കണം.

- സെക്രട്ടറി -
മാടായി ഉപജില്ലാ ഗണിതശാസ്ത്ര ക്ലബ്ബ്
ഫോണ്‍ : 9446418387

18 Sept 2014

സൗജന്യ യൂണിഫോം വിതരണം



യൂത്ത്‌ വിഷന്‍ ഇന്റര്‍നാഷണല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍ ഫേസ് ബുക്ക്‌ കൂട്ടായ്മ യുടെ വകയായി വെങ്ങര മാപ്പിള യു.പി സ്കൂളിലെ നിര്‍ധനരായ കുട്ടികള്‍ക്കു സൗജന്യ യൂണിഫോം വിതരണം നടത്തി. പ്രശസ്ത ചലച്ചിത്ര താരം ചിഞ്ചു മോഹന്‍ വിതരണ ഉല്‍ഘാടനം നിര്‍വഹിച്ചു. ചില്‍ഡ്രന്‍ വെല്‍ഫയര്‍ കമ്മിറ്റി മെമ്പറും പ്രശസ്ത സൈക്കോളജിസ്റ്റുമായ ഡോക്ടര്‍ ഉമര്‍ ഫാറൂക്ക് മുഖ്യ പ്രഭാഷണം നടത്തി. എസ്.എം കുഞ്ഞി, കെ.സി.മഹമൂദ്‌, വി പി. മുഹമ്മദലി മാസ്റ്റര്‍, എം.വി.നജീബ്, എം കെ ബീരാന്‍, കെ.ഹാരിസ്‌, അനീഷ്‌ എന്നിവര്‍ സംസാരിച്ചു.

2 Sept 2014

കമ്പ്യൂട്ടര്‍ ഉല്‍ഘാടനം - മാട്ടൂല്‍ എം. യു. പി സ്കൂള്‍


മാട്ടൂല്‍ എം. യു. പി സ്കൂളിനുവേണ്ടി ടി. വ്വി രാജേഷ് എം എല്‍ എ യുടെ വികസനഫണ്ടില്‍ നിന്നും അനുവദിച്ച എട്ട് കമ്പ്യൂട്ടറുകളുടെ ഉല്‍ഘാടനം ടി വി രാജേഷ് എം എല്‍ എ നിര്‍വഹിച്ചു. പഞ്ചായത്തുതല ബഹിരാകാശ ക്വിസ്സ്, പത്രവായന ക്വിസ്സ് എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ നിദ എം എ വി, ഫാത്തിമ ഫിദ, കൂടാതെ മാടായി ഉപജില്ലാതല സ്വദേശ് 2014 ക്വിസ്സ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ ഫിദ കെ കെ എന്നിവര്‍ക്ക് എം എല്‍ എ സമ്മാനം വിതരണം ചെയ്തു. മാട്ടൂല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എച്ച് ഖൈറുന്നീസ അദ്ധ്യക്ഷത വഹിച്ചു. എച്ച് ഡി എഫ് സി ബാങ്ക് സ്പോണ്‍സര്‍ ചെയ്ത ഇംഗ്ലീഷ് ദിനപത്രം “ഡെക്കാന്‍ ക്രോണിക്കിള്‍” വിതരണ ഉല്‍ഘാടനം മാട്ടൂല്‍ ഗ്രാമ പഞ്ചായത്ത വൈസ് പ്രസിഡന്റ് കെ വി മുഹമ്മദ് ഹാജി, ഹെഡ് മാസ്റ്റര്‍ എം അബ്ദുള്‍ഖാദറിന് നല്‍കി ഉല്‍ഘാടനം ചെയ്തു. സൌജന്യ സ്കൂള്‍ യൂനിഫോം സ്കൂള്‍ മാനേജര്‍ പി സി മൂസ ഹാജി സ്കൂള്‍ ലീഡര്‍ സഹല അബ്ദുള്‍ കലാമിന് നല്‍കിക്കൊണ്ട് ഉല്‍ഘാടനം നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ എം അബ്ദുള്‍ഖാദര്‍ സ്വാഗതവും എസ് ആര്‍ ജി കണ്‍വീനര്‍ പി വി പ്രാസാദ് നന്ദിയും പറഞ്ഞു. സൈനബ സി, പി സി മൂസ ഹാജി, പി പി അബൂബക്കര്‍ ഹാജി, സക്കറിയ എസ്സ്. വി, കെ അബൂബക്കര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

24 Aug 2014

നവീകരിച്ച കമ്പ്യൂട്ടര്‍ ലാബ് ഉല്‍ഘാടനവും കമ്പ്യൂട്ടര്‍ ദാനവും


വെങ്ങര മാപ്പിള യു പി സ്കൂളിന്റെ നവീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉല്‍ഘാടനവും എം എല്‍ എ യുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ച കമ്പ്യൂട്ടറിന്റെ ഉല്‍ഘാടനവും ശ്രീ. ടി വി രാജേഷ് എം എല്‍ എ നിര്‍വഹിച്ചു.19-08-2014, ചൊവ്വാഴ്ച നടന്ന ചടങ്ങില്‍, പി ടി എ പ്രസിഡന്റ് എം കെ ബീരാന്റെ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ ഹാരിസ് സ്വാഗതം പറഞ്ഞു. എന്‍ കെ അബ്ദുള്ള ഹാജി, പി ഷാഫി, ബി അബ്ദുള്‍ ജലീല്‍, എം വി മുഹമ്മദ് നജീബ്, കെ റംലത്ത്, എസ് എ അബ്ദുള്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷം - കടന്നപ്പള്ളി ഈസ്റ്റ് എല്‍ പി സ്കൂള്‍

 
കടന്നപ്പള്ളി ഈസ്ററ് എല്‍ പി സ്കൂളില്‍, സ്വാതന്ത്ര്യ ദിനാഘോഷം പരിയാരം എസ് ഐ  എന്‍.  പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക പി കെ വിശാലാക്ഷി ടീച്ചര്‍ പതാക ഉയര്‍ത്തി.

17 Aug 2014

പഠനയാത്ര - വെങ്ങര മാപ്പിള യു പി സ്കൂള്‍



വെങ്ങര മാപ്പിള യു പി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഞ്ചാം തരത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ജൈവ വൈവിദ്ധ്യ കലവറയായ മാടായിപ്പാറയിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു ( 13-08-2014, ബുധനാഴ്ച ).

സ്വാതന്ത്ര്യ ദിനാഘോഷം - ചെങ്ങല്‍ എല്‍ പി സ്കൂള്‍


ചെങ്ങല്‍ എല്‍ പി സ്കൂള്‍ ( പഴയങ്ങാടി, അടുത്തില )  സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂള്‍ മുറ്റത്ത് വിവിധയിനം പൂക്കള്‍കൊണ്ട്  ഇന്ത്യയുടെ ഭൂപടം തീര്‍ത്തത് വ്യത്യസ്ത അനുഭവമായി. രക്ഷിതാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും പൂര്‍ണ സഹകരണത്തോടുകൂടിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. തുടര്‍ന്ന് സ്കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ കെ. ലളിത അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് കെ വി വിമല, സി ശ്യാമള, കെ കെ സുധീരന്‍ എന്നിവര്‍ സംസാരിച്ചു. പായസദാനത്തോടുകൂടി പരിപാരികള്‍ക്ക് പരിസമാപ്തിയായി.

ബോധവല്‍ക്കരണ ക്ലാസ്സ് -കടന്നപ്പള്ളി ഈസ്ററ് എല്‍ പി സ്കൂള്‍


കടന്നപ്പള്ളി ഈസ്ററ് എല്‍ പി സ്കൂളില്‍, ഫോറസ്ററ്  റാപിഡ്  റെസ്പോണ്‍സ്  ടീമിലെ  പവിത്രന്‍ ഏഴിലോട്  പാമ്പുകളേക്കുറിച്ച്  ക്ളാസെടുക്കുന്നു.

11 Aug 2014

ഗോപാല്‍ യി പി സ്കൂള്‍, കുഞ്ഞിമംഗലം സംസ്കൃത ദിന റാലി സംഘടിപ്പിച്ചു.

ഹിരോഷിമാദിനം - കടന്നപ്പള്ളി ഈസ്റ്റ് എല്‍ പി സ്കൂള്‍


കടന്നപ്പള്ളി ഈസ്റ്റ് എല്‍ പി സ്കൂളില്‍ ഹിരോഷിമാദിനം ആചരിച്ചു.

യുദ്ധവിരുദ്ധ റാലി - വെങ്ങര മാപ്പിള യു.പി സ്കൂള്‍


ലോകത്തെ നടുക്കിയ ഹിരോഷിമ-നാഗസാക്കി ദുരന്ത സ്മരണയില്‍ വെങ്ങര മാപ്പിള യു.പി സ്കൂള്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. പൊതുജനങ്ങളും റാലിയില്‍ പങ്കാളികളായി. യുദ്ധ വിരുദ്ധ പ്രതിജ്ഞയും, ഇസ്രേല്‍ ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന ഗാസയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യ പ്രഖ്യാപനവും നടത്തി.

2 Aug 2014

കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ അനുസ്മരണം - വെങ്ങര മാപ്പിള യു പി സ്കൂള്‍


 കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ജന്മദിനത്തോടനുബന്ധിച്ച് വെങ്ങര മാപ്പിള യു പി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കാര്‍ട്ടൂണ്‍ പ്രദര്‍ശനം, “കാര്‍ട്ടൂണ്‍ വരയ്ക്കാം“ പരിശീലനക്ലാസ്സ് എന്നിവ അനുസ്മരണ പരിപാടിയോടനുബന്ധിച്ച് നടത്തി . ഇ.വി.നിഷ , കെ വി സുമേഷ്‌ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി

സബ് ജില്ലാ ശാസ്ത്ര സെമിനാര്‍ - വിജയികള്‍.

മാടായി സബ് ജില്ലാ സയന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബി ആര്‍ സിയില്‍ വച്ച് ജൂലൈ 31ന് നടന്ന ശാസ്ത്ര സെമിനാര്‍ വിജയികള്‍ :

ഒന്നാം സ്ഥാനം : നഫീസത്തുല്‍ ബാസില ( CHMKS HSS, മാട്ടൂല്‍ )
രണ്ടാം സ്ഥാനം : ഫാത്തിമ എം. വി ( PJHS, മാടായി )

ടി എസ് രവീന്ദ്രന്‍, ഡോ. അനില്‍ കുമാര്‍ പി എം, വിനോദ് കുമാര്‍ ടി എന്നിവര്‍ സെമിനാറിര്‍ വിലയിരുത്തി സംസാരിച്ചു. പി വി പ്രസാദ്, ബിജു മോഹന്‍ ടി വി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

29 Jul 2014

മൈലാഞ്ചിയിടല്‍ മത്സരം - വെങ്ങര മാപ്പിള യു പി സ്കൂള്‍




ഈദുല്‍ഫിതര്‍ പ്രമാണിച്ച് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജൂലൈ 25, വെള്ളിയാഴ്ച വെങ്ങര മാപ്പിള യു പി സ്കൂളില്‍ മൈലാഞ്ചിയിടല്‍ മല്‍സരം നടന്നു. യു. പി വിഭാഗത്തില്‍ ഹസന & അസ്ലഹ (VII A) ഒന്നാം സ്ഥാനവും ഫാത്തിമ & ഹവ്വ രണ്ടാം സ്ഥാനവും നേടി. എല്‍.പി. വിഭാഗത്തില്‍ നടത്തിയ മല്‍സരത്തില്‍  ഹബീബ & ഷഹന ഒന്നാം സ്ഥാനവും ഷഹന & ആയിഷ രണ്ടാം സ്ഥാനവും നേടി. ശബാന & ഹമീദ(VI A),  ശാസിയ മുഹ്സിന (VII  A) എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി. വഹീദ ഹമീദ്‌, ടി പി  ത്വാഹിറ എന്നിവര്‍ പ്രവത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിജയികള്‍ക്ക്‌ ഹെഡ്‌മാസ്റ്റര്‍ സമ്മാനം വിതരണം ചെയ്തു.

22 Jul 2014

ഗ്രീറ്റിങ്ങ് കാര്‍ഡ് നിര്‍മ്മാണ മത്സരം - എം യു പി സ്കൂള്‍, മാട്ടൂല്‍


 അറബി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മാട്ടൂല്‍ എം യു പി സ്കൂളില്‍ ഗ്രീറ്റിങ്ങ് കാര്‍ഡ് നിര്‍മാണ മത്സരം സംഘടിപ്പിച്ചു. അമ്പതോളം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു.

മത്സര വിജയികള്‍ :

ഒന്നാം സ്ഥാനം : അനസ് .സി. എം - V - A
രണ്ടാം സ്ഥാനം : ആയിഷാബി പി. സി - VII - A
മൂന്നാം സ്ഥാനം : ഹിബ .എ. - VII - A
                             അഫ്റ മഹമൂദ് - VI - A

അദ്ധ്യാപകരായ പി.വി. ഇബ്രാഹിം, ഷാഫി, മുഹമ്മദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ചാന്ദ്രദിനാഘോഷം- മാട്ടൂല്‍ എം യു പി സ്കൂള്‍

മാട്ടൂല്‍ എം യു പി സ്കൂള്‍ - സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചാന്ദ്രദിന യാത്ര, ചാന്ദ്രയാന്‍ - 1 എന്നിവയുടെ എല്‍ സി ഡി പ്രദര്‍ശനവും സീഡ് അംഗങ്ങള്‍ തയ്യാറാക്കിയ ബഹിരാകാശ പതിപ്പിന്റെ പ്രദര്‍ശനവും നടന്നു. തുടര്‍ന്ന് എല്‍ പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ക്വിസ്സ് മത്സരത്തിന് സീഡ് കണ്‍വീനര്‍ നഹിദ ജബിന്‍ നേതൃത്വം നല്‍കി. സീഡ് അദ്ധ്യാപകന്‍ പി. വി. പ്രസാദ്, പി വി ജാന്‍സി, വി വി മോഹനന്‍, മുസ്തഫ യു കെ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

17 Jul 2014

കവി വന്ദനം


ഇടമന യു .പി സ്കൂളില്‍ കവി വന്ദനം  നടന്നു
ഉള്ളൂര്‍, ആശാന്‍, വള്ളത്തോള്‍ എന്നീ കവികളെ ആദരിച്ചു.

12 Jul 2014

ബഷീര്‍ ചരമ ദിനാചരണം


വെങ്ങര മാപ്പിള യു പി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍ ചരമദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി  അദ്ദേഹത്തെ കുറിച്ചും പുസ്തകങ്ങളെ കുറിച്ചുമുള്ള വീഡിയോ പ്രദര്‍ശനം നടത്തി. ഇതിനെ ആസ്പദമാക്കി 'ബഷീര്‍ ക്വിസും' സംഘടിപ്പിച്ചു.

ബഷീര്‍ ക്വിസ്  - വിജയികള്‍
ഒന്നാം സ്ഥാനം : അസ്ലഹ ഫര്‍ഹത്ത് (VII A)
രണ്ടാം സ്ഥാനം : ഫാത്തിമതുല്‍ ഹസന (VII A) 

                            റസ്ല റഫീക്ക്‌ (V A)

9 Jul 2014

വൈദ്യപരിശോധനാ ക്യാമ്പ് ( ഐ ഇ ഡി സി കുട്ടികള്‍ക്ക് )

ഐ ഇ ഡി സി കുട്ടികള്‍ക്കുള്ള ഉപജില്ലാതല വൈദ്യപരിശോധനാ ക്യാമ്പ് താഴെ പറയുന്ന തീയതികളില്‍ നടക്കുന്നതാണ്. ബന്ധപ്പെട്ടവര്‍ കുട്ടികളെ നിര്‍ബന്ധമായും ക്യാമ്പില്‍ പങ്കെടുപ്പിക്കണമെന്ന് ബി പി ഒ, എ ഇ ഒ എന്നിവര്‍ അറിയിക്കുന്നു.

വിഭാഗം                           തീയതി / സമയം                                     സ്ഥലം
V.I                                   10-07-2014, 10 മണി                        ബി ആര്‍ സി, മാടായി
O.P.H                              19-07-2014, 2 മണി                  ജി എം യു പി, പഴയങ്ങാടി
MR                                 19-07-2014, 10 മണി                        ബി ആര്‍ സി, മാടായി

അഭിനന്ദനങ്ങള്‍ !!!


2014 ജൂലൈ 8 ന് ബി ആര്‍ സിയില്‍ സംഘടിപ്പിച്ച ഉപജില്ലാ സാഹിത്യക്വിസ്സില്‍ ഒന്നാം സ്ഥാനം നേടിയ നന്ദന ടി. വി ( ഗവ: സെന്‍ട്രല്‍ യു പി സ്കൂള്‍, കുഞ്ഞിമംഗലം )

2 Jul 2014

ഹെലന്‍ കെല്ലര്‍ ദിനം


മാടായി ബി ആര്‍ സിയുടെ ആഭിമുഖ്യത്തില്‍ ഹെലന്‍ കെല്ലര്‍ ദിനം ആചരിച്ചു. ബി പി ഒ ശ്രീമതി ജയശ്രീ ടീച്ചറുടെ അധ്യക്ഷതയില്‍ ഡയറ്റ് ഫാക്കല്‍റ്റി അംഗം തമ്പാന്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. ട്രെയിനര്‍ പി കെ രാജേന്ദ്രന്‍,  പ്രസന്ന ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. നാസര്‍ മാസ്റ്റര്‍ സ്വാഗതവും ശ്രീമതി റീജ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.