
12 Sept 2018
തെക്കേക്കര എൽ പി എസ്
പൂമ്പാറ്റേ.... പൂമ്പാറ്റേ.... പൂവുകൾ തോറും പാറി നടക്കും പൂമ്പാറ്റേ....
അക്ഷരങ്ങളിൽ ആലേഖന കാഴ്ചയല്ല തെക്കേക്കര എൽ പി യിലെ വിദ്യാർത്ഥികൾക്ക് .അവരുടെ നേരനുഭവവും നേർകാഴ്ചയുമായി മാറിയിരിക്കുന്നു ഈ കുട്ടിക്കവിത . പരിമിതികൾക്കപ്പുറത്തേക്കാണ് ഈവിദ്യാലയം വളരുന്നത്.പ്രകൃതി പാഠപുസ്തകമാകുകയെന്ന ലക്‌ഷ്യം കൈവരിച്ചുകൊണ്ടിരിക്കുന്നു .പ്രകൃതിയുടെ സ്വാഭാവികതക്ക് കോട്ടം തട്ടാതെയാണ് ജൈവവൈവിധോദ്യാനം .ഔഷധസസ്യങ്ങൾ , നാട്ടുപൂക്കൾ ഇവിടെ സുലഭം .തേൻ കുടിക്കാനെത്തുന്ന കിളികൾ ,പൂമ്പാറ്റകൾ ,വണ്ടുകൾ എത്ര മനോഹരം .കൊച്ചുകുട്ടികൾക്ക് ആനന്ദം പകരുന്ന സ്കൂൾ മുറ്റം .എക്സലൻഷ്യ അവാർഡ് ,മാതൃഭൂമി സീഡ് നാട്ടു മാഞ്ചോട്ടിൽ ജില്ലാതല ഉദ്ഘാടനത്തിനു തെരെഞ്ഞെടുത്ത വിദ്യാലയം .... മികവിൻറെ നിറകുടമാകാൻ ചുവടുവെയ്ക്കുകയാണ് ഈ പൊതുവിദ്യാലയം.

Subscribe to:
Post Comments (Atom)
No comments:
Post a Comment