8 Feb 2021
7 Oct 2020
11 Sept 2020
28 Aug 2020
24 Feb 2020
പഠനോത്സവം - ജില്ലാതല ഉദ്ഘാടനം
വിദ്യാലയ മികവുകൾ പൊതു സമൂഹവുമായി പങ്കുവെക്കാൻ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ നടക്കുന്ന പoനോത്സവത്തിൻ്റെ ജില്ലാതല ഉദ്ഘാടനം നെരുവമ്പ്രം യു പി സ്കൂളിൽ ബഹു. എം എൽ എ ടി .വി രാജേഷ് നിർവ്വഹിച്ചു.
18 Feb 2020
29 Jan 2020
27 Jan 2020
19 Jan 2020
ഗണിതോത്സവം-സബ്ജില്ലാ തല ഉദ്ഘാടനം
ഗണിതോത്സവം സബ്ജില്ലാ തല ഉദ്‌ഘാടനം ഇടക്കേപ്പുറം യു പി സ്കൂളിൽ വച്ച് കല്ല്യാശ്ശേരി മണ്ഡലം എം എൽ എ ടി വി രാജേഷ് നിർവ്വഹിച്ചു.
31 Dec 2019
'വർണ്ണശലഭങ്ങൾ' - ദ്വിദിന സഹവാസ ക്യാമ്പ്
മാടായി ബി ആർ സി നടത്തുന്ന ദ്വിദിന സഹവാസ ക്യാമ്പ് കല്യാശ്ശേരി മണ്ഡലം എം എൽ എ ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ ബുദ്ധിവികാസത്തിനും മാനസിക ഉല്ലാസത്തിനും പ്രാധാന്യം നൽകുന്ന തോടൊപ്പം തൊഴിൽ പരിശീലന സൗകര്യവും ഉറപ്പാക്കും.എം എൽ എ അറിയിച്ചു. മാടായി എൽ പി സ്കൂളിൽ നടക്കുന്ന ക്യാമ്പിൽ പഞ്ചായത്ത് പ്രസിഡന്റ് എ സുഹറാബി അധ്യക്ഷയായി.ഭിന്നശേഷി പ്രതിഭ റഫ്‌സാന ഖാദർ ദീപം തെളിയിച്ചു.ഗ്രാമപഞ്ചായത്തംഗം ശ്രീ കെ ശ്രീനിവാസൻ റഫ്‌സാന ഖാദറെ പൊന്നാടയണിയിച്ചു ആദരിച്ചു .ജില്ലാ പ്രൊജക്ട് കോഡിനേറ്റർ ടി പി വേണുഗോപാലൻ, എ ഇ ഒ ടി വി ചന്ദ്രൻ, ജില്ലാ പ്രോ ഗ്രാം ഓഫീസർ ടി വി വിശ്വനാഥൻ, കെ ശ്രീനിവാസൻ, കെ വിനോദ്കുമാർ, ടി പ്രീതാകുമാരി, ടി വി ജയശ്രീ, കെ വിനിഷ് എന്നിവർ സംസാരിച്ചു. രാജേഷ് കടന്നപ്പള്ളി സ്വാഗതവും എൻ ജെ ജയന്തി നന്ദിയും പറഞ്ഞു. പാവക്കുത്ത്, വർണ്ണ പമ്പരം, വരയും കുറിയും, കരവിരുത് എന്നിങ്ങനെ നാലു മേഖലകളായാണ് പ്രവർത്തനം. ശനിയാഴ്ച വൈകിട്ട് സമാപിച്ചു .
13 Dec 2019
3 Dec 2019
ലോക ഭിന്നശേഷി ദിനാചരണം
'ഒന്നാകാം ഉയരാം' സന്ദേശമുയർത്തി ലോകഭിന്നശേഷി ദിനമാചരിച്ചു .സമഗ്ര ശിക്ഷ കേരള മാടായി ബി ആർ സിയുടെ നേതൃത്വത്തിൽ വിശിഷ്ടാതിഥികൾക്കു കറിവേപ്പില തൈ നൽകി സ്വീകരിച്ചാണ് ദിനാചരണത്തിനു തുടക്കം കുറിച്ചത്.മാടായി റൂറൽ ബാങ്ക് പി സി സി ഹാളിൽ ജില്ലാ പഞ്ചായത്തംഗം ആർ അജിത ഉദ്ഘാടനം ചെയ്തു.എച്ച്എം ഫോറം കൺവീനർ സി പി പ്രകാശൻ അധ്യക്ഷനായി.ജില്ലാ പ്രോഗ്രാം ഓഫീസർ ടി പി അശോകൻ മുഖ്യാതിഥിയായി.എസ് എ ജീവാനന്ദ്,എം ടി പ്രജീഷ് എന്നിവർ ആശംസ അറിയിച്ചു.ബി പി ഓ രാജേഷ് കടന്നപ്പള്ളി സ്വാഗതവും എൻ ജെ ജയന്തി നന്ദിയും പറഞ്ഞു.സ്വരരാഗ് സജീവൻ ദീപശിഖ തെളിയിച്ചു .വൈകീട്ട് സമാപനം ഏഴോം പഞ്ചായത്ത് പ്രസിഡൻറ് സി ഓ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.കെ ശ്രീനിവാസൻ അധ്യക്ഷനായി.മാടായി ബാങ്ക് പ്രസിഡൻറ് പി പി ദാമോദരൻ മുഖ്യാതിഥിയായി.ചെറുതാഴം ബാങ്ക് പ്രസിഡൻറ് സമ്മാനം നൽകി.എ വി സതീശൻ സ്വാഗതവും ടി സജീഷ്നന്ദിയും പറഞ്ഞു.കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.
1 Dec 2019
21 Nov 2019
19 Nov 2019
വിദ്യാലയം പ്രതിഭകളോടൊപ്പം
എ എൽ പി സ്കൂൾ മാടായിക്കാവിലെ വിദ്യാർഥികൾ പ്രശസ്ത സിനിമ-നാടക നടൻ ശ്രീ പ്രകാശൻ ചെങ്ങലിനോടൊപ്പം
ചീനിക്കുഴൽ,നാദസ്വരം,ചെണ്ട,തെയ്യം സംഗീതം കലാകാരൻ ശ്രീ മനോഹരൻ മാട്ടൂലിനോടൊപ്പം എ എൽ പി സ്കൂൾ മാട്ടൂൽ വിദ്യാർഥികൾ
പക്ഷി നിരീക്ഷകൻ,പക്ഷി വളർത്തൽ വിദഗ്ദൻ ശ്രീ സാബിർ മാട്ടൂലിനൊപ്പം സി എം എൽ പി സ്കൂളിലെ കുരുന്നുകൾ
18 Nov 2019
15 Nov 2019
പ്രതിഭകളിലേക്ക്
പിലാത്തറ: ബഹിരാകാശത്തേക്ക് പോകാൻ താൽപര്യമുള്ളവർ കൈ ഉയർത്താൻ പറഞ്ഞപ്പോൾ പത്തൊമ്പത് പേരും ഉയർത്തി. ബഹിരാകാശ ജീവിതത്തിന്റെ പ്രയാസങ്ങൾ സ്ക്രീനിൽ തെളിഞ്ഞപ്പോഴും ചിരി മാഞ്ഞില്ല. ഇഷ്ടഭക്ഷണം, ദിവസേനയുള്ള കുളി, വസ്ത്രം മാറൽ ഇവയൊന്നും ഇഷ്ടാനുസരണം പറ്റില്ലെന്ന് റിട്ട. ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ പി എം സിദ്ധാർഥൻ വിവരിച്ചപ്പോൾ ആദ്യം ആവേശം അവരിലുണ്ടായില്ല. എന്നാൽ ബഹിരാകാശത്ത് ദിവസങ്ങളോളം കഴിഞ്ഞ സുനിത വില്യംസ് അടക്കമുള്ളവരെ പരിചയപ്പെടുത്തിയപ്പോൾ കുട്ടിക്കൂട്ടം റെഡിയായി. ബഹിരാകാശത്തേക്ക് പറക്കാൻ. ബഹിരാകാശത്തിന്റെ അത്ഭുതലോകം കുട്ടികളെ പരിചയപ്പെടുത്തുകയായിരുന്നു പ്രതിഭകളോടൊപ്പം പരിപാടി. കടന്നപ്പള്ളി തെക്കെക്കര ഗവ.എൽ പി സ്കൂൾ വിദ്യാർഥികളാണ് അനുഭവങ്ങൾ അറിയാൻ പി എം സിദ്ധാർഥന്റെ വീട്ടിലെത്തിയത്. ഒന്നര മണിക്കൂറോളം കുട്ടികൾ അദ്ദേഹത്തോടൊപ്പം ചിലവഴിച്ചു. യാത്ര പറയാൻ ഇറങ്ങിയ കുട്ടികൾക്കുള്ള ഉപദേശം ഇങ്ങനെയായിരുന്നു. ശാസ്ത്രജ്ഞരാകാൻ ആദ്യം ശാസ്ത്ര പ്രതിഭകളെ അറിയുക. അതിനായി ദേശാഭിമാനി അക്ഷരമുറ്റം പ്രസിദ്ധികരിച്ച തന്റെ പുസ്തകം 'മാഡം ക്യൂറി' എല്ലാ കുട്ടികൾക്കും നൽകി. സിദ്ധാർഥന്റെ സഹധർമിണിയും ഗുജറാത്ത് സർവ്വകലാശാലയിലെ ലക്ചററുമായിരുന്ന ഡോ. സിനാട്രയും കുട്ടികളുമായി സംവദിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ. മോഹനൻ, ബിപിഒ രാജേഷ് കടന്നപ്പള്ളി, പ്രധാനാധ്യാപിക എം സുൽഫത്ത്, പി കെ സുരേഷ്, കെ വി പ്രീത എന്നിവർ സംസാരിച്ചു.
Subscribe to:
Posts (Atom)

































